Published: November 21, 2025 11:25 AM IST
1 minute Read
ദോഹ∙ യുവതാരങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റായ ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20 ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇന്ത്യ എ ഇന്നു ബംഗ്ലദേശ് എയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനു ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം. രാത്രി 8ന് നടക്കുന്ന രണ്ടാം സെമിയിൽ പാക്കിസ്ഥാൻ എ– ശ്രീലങ്ക എ ടീമുകൾ ഏറ്റുമുട്ടും. ഫൈനൽ 23ന്.
ടൂർണമെന്റിൽ കിരീടപ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യ എ ആദ്യ മത്സരത്തിൽ യുഎഇയെ 148 റൺസിനു തോൽപിച്ചാണ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനോടേറ്റ 8 വിക്കറ്റ് തോൽവി ഇന്ത്യയ്ക്കു ഞെട്ടലായി. അടുത്ത മത്സരത്തിൽ ഒമാനെ 6 വിക്കറ്റിനു തോൽപിച്ചാണ് ഇന്ത്യ സെമി ഉറപ്പാക്കിയത്. ബാറ്റിങ്ങിൽ പതിനാലുകാരൻ വൈഭവ് സൂര്യവംശിയും ക്യാപ്റ്റൻ ജിതേഷ് ശർമയും ഒഴികെ മറ്റാരും ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യയുടെ പ്രധാന തലവേദന. ബോളിങ്ങിൽ പേസർ ഗുർജപ്നീത് സിങ് മാത്രമാണ് അൽപമെങ്കിലും പ്രതീക്ഷ നൽകുന്നത്.
മറുവശത്ത് ഹോങ്കോങ്ങിനെതിരെ 8 വിക്കറ്റ് ജയവുമായി തുടങ്ങിയ ബംഗ്ലദേശ് എ, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എയെ 8 വിക്കറ്റിന് തകർത്തു. എന്നാൽ അവസാന മത്സരത്തിൽ ശ്രീലങ്ക എയ്ക്കെതിരെ 6 റൺസ് തോൽവി വഴങ്ങി.
English Summary:








English (US) ·