Published: May 15 , 2025 05:56 PM IST
1 minute Read
ബുക്കാറെസ്റ്റ് (റുമേനിയ) ∙ സൂപ്പർബെറ്റ് ചെസ് ക്ലാസിക്കിന്റെ ആറാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്കു സമനില; ഡി.ഗുകേഷിനു തോൽവി. ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായ ചാംപ്യൻഷിപ്പിൽ ഫ്രഞ്ചുകാരൻ അലിറേസ ഫിറൂസ്ജയോടാണു ലോകചാംപ്യൻ ഗുകേഷ് തോൽവി സമ്മതിച്ചത്. പോളണ്ടിന്റെ യാൻ ക്രിസ്റ്റോഫ് ഡൂഡയുമായി പ്രഗ്നാനന്ദ സമനില പിടിച്ചു. 3.5 പോയിന്റുള്ള പ്രഗ്ഗയും അലിറേസ ഫിറൂസ്ജയും ഫാബിയാനോ കരുവാനയുമാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം തോൽവി വഴങ്ങിയ ഗുകേഷ് 2 പോയിന്റുമായി അവസാന സ്ഥാനത്താണ്.
English Summary:








English (US) ·