സൂപ്പർബെറ്റ് ചെസ്: പ്രഗ്നാനന്ദ ചാംപ്യൻ

8 months ago 10

മനോരമ ലേഖകൻ

Published: May 17 , 2025 12:30 PM IST

1 minute Read

 X/ @HardeepSPuri)
ആർ. പ്രഗ്നാനന്ദ (Photo: X/ @HardeepSPuri)

ബുക്കാറസ്റ്റ് (റുമേനിയ)∙ സൂപ്പർബെറ്റ് ചെസ് ക്ലാസിക്കിൽ ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ ജേതാവ്. അര പോയിന്റ് ലീഡുമായി ഇറങ്ങിയ പ്രഗ്നാനന്ദ അവസാന റൗണ്ടിൽ ലെവൻ അരോണിയനുമായി സമനില പാലിച്ചു. അര പോയിന്റ് പിന്നിലുണ്ടായിരുന്ന മാക്സിം വഷിയർ ലാഗ്രേവും അലി റേസ ഫിറൂസ്ജയും അവസാന റൗണ്ടിൽ വിജയം കണ്ടതോടെ മൂവർക്കും 5.5 പോയിന്റ് വീതമായി.

തുടർന്നു നടന്ന ടൈബ്രേക്കറിൽ പ്രഗ്നാനന്ദ വിജയിയായി. ലോക ചാംപ്യൻ ഇന്ത്യയുടെ ഡി.ഗുകേഷ് 4 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

English Summary:

R. Praggnanandhaa wins the Superbet Chess Classic successful Bucharest

Read Entire Article