18 August 2025, 07:29 AM IST
.jpg?%24p=d308bd5&f=16x10&w=852&q=0.8)
ടെറൻസ് സ്റ്റാംപ് | Photo: AP
ലണ്ടൻ: ‘സൂപ്പർമാൻ’, ‘സൂപ്പർമാൻ II’ എന്നീ ഹോളിവുഡ് ചലച്ചിത്രങ്ങളിലെ വില്ലനായ ജനറൽ സോഡിനെ അനശ്വരനാക്കിയ ബ്രിട്ടീഷ് നടൻ ടെറൻസ് സ്റ്റാംപ് (87) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.
പിയർ പാവ്‌ലോ പസോളിനി, ഫെഡെറികോ ഫെലിനി തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. ജനറൽ സോഡാകുന്നതിനുമുൻപ് സ്റ്റാംപ് ഇന്ത്യയിലെത്തി യോഗ അഭ്യസിച്ചു. ഗോൾഡൻ ഗ്ലോബ്, സിൽവർ ബെയർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്റ്റാംപിന് ഓസ്കർ നാമനിർദേശവും ലഭിച്ചിട്ടുണ്ട്.
‘തിയറം’, ‘എ സീസൺ ഇൻ ഹെൽ’, ‘ഫാർ ഫ്രം ദ മാഡിങ് ക്രൗഡ്’ തുടങ്ങിയവയാണ് പ്രസിദ്ധ ചലച്ചിത്രങ്ങൾ. ‘ദി അഡ്വഞ്ചേഴ്സ് ഓഫ് പ്രിഷില്ല, ക്വീൻ ഓഫ് ദ ഡെസേർട്ടി’ൽ (1994) ട്രാൻസ്‌വുമണായി അഭിനയിച്ചു. 1995-ൽ ‘എംപയർ’ മാസിക എക്കാലത്തെയും 100 സെക്സിയറ്റ് ചലച്ചിത്രതാരങ്ങളിൽ ഒരാളായി സ്റ്റാംപിനെ തിരഞ്ഞെടുത്തിരുന്നു.
1938-ൽ ലണ്ടനിലെ ഈസ്റ്റ് എൻഡിൽ ജനിച്ച അദ്ദേഹം, സ്കൂൾകാലത്ത് പഠനമുപേക്ഷിച്ച് പരസ്യങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് സ്കോളർഷിപ്പോടെ ഡ്രാമാ സ്കൂളിൽച്ചേർന്നു. പീറ്റർ ഉറ്റ്സിനോവിന്റെ ‘ബില്ലി ബഡ്ഡി’ലൂടെയാണ് (1962) അരങ്ങേറ്റം. 2021-ൽ അഭിനയിച്ച ‘ലാസ്റ്റ് നൈറ്റ് സോഹോ’യാണ് അവസാന ചിത്രം.
Content Highlights: Acclaimed British Actor Terence Stamp, Superman's General Zod, Dies astatine 87
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·