സൂരി- ഐശ്വര്യ ലക്ഷ്മി ടീം പ്രധാന വേഷങ്ങളിലെത്തുന്ന 'മാമന്‍' എന്ന തമിഴ് ചിത്രം മേയ് 16-ന് ആഗോള റിലീസായി പ്രദര്‍ശനത്തിനെത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കമ്പയിന്‍സ് ആണ്. പ്രശാന്ത് പാണ്ഡിരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ലാര്‍ക് സ്റ്റുഡിയോയുടെ ബാനറില്‍ കെ. കുമാര്‍ ആണ്. ജി.വി. പ്രകാശ് കുമാര്‍ ചിത്രം 'ബ്രൂസ്ലീ', വിലങ്ങ് (വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നായകനായ സൂരിയാണ്.
സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ രാജ്കിരണ്‍, സ്വാസിക, ബാബ ഭാസ്‌കര്‍, മാസ്റ്റര്‍ പ്രഗീത് ശിവന്‍, ബാല ശരവണന്‍, ജയപ്രകാശ്, വിജി ചന്ദ്രശേഖര്‍, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കര്‍, കലൈവാണി ഭാസ്‌കര്‍, മെല്‍വിന്‍, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്‌സെല്‍വി, റെയില്‍ രവി, ഉമേഷ് കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമന്‍, സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റിങ്: ഗണേഷ് ശിവ, കലാസംവിധായകന്‍: ജി. ദുരൈ രാജ്, സംഘട്ടനം: മഹേഷ് മാത്യു, നൃത്തസംവിധായകന്‍: ബാബ ഭാസ്‌കര്‍, വരികള്‍: വിവേക്, ഏക്‌നാഥ്, ഫെര്‍ണാണ്ടോ എസ്. മനോഹരന്‍, വസ്ത്രാലങ്കാരം: ഭാരതി ഷണ്‍മുഖം, വസ്ത്രങ്ങള്‍: എം. സെല്‍വരാജ്, മേക്കപ്പ്: പി.എസ്. കുപ്പുസ്വാമി, വിഎഫ്എക്‌സ് പ്രൊഡ്യൂസര്‍: ജെ. ചന്ദ്രമോഹന്‍, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍: മനോജ്, സ്റ്റില്‍സ്: ആകാശ് ബാലാജി, സൗണ്ട് ഡിസൈന്‍: എ. സതീഷ് കുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഗോപി ധനരാജ്, ആര്‍. ബാലകുമാര്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്: ഹരി വെങ്കട്ട് സി, പ്രൊഡക്ഷന്‍ മാനേജര്‍: ഇ. വിഗ്‌നേശ്വരന്‍, പിആര്‍ഒ- ശബരി.
Content Highlights: Maaman Tamil movie starring Suri & Aishwarya Lekshmi, releases globally connected May 16th
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·