'സൂര്യയുടെ തിരിച്ചുവരവ്, കൈയില്‍നിന്ന് പോയ രണ്ടാംപകുതി'; 'റെട്രോ' എങ്ങനെ?, പ്രേക്ഷകപ്രതികരണം

8 months ago 10

01 May 2025, 03:01 PM IST

suriya retro

പ്രതീകാത്മക ചിത്രം | Photo: X/ Mohammed Ihsan

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനംചെയ്ത 'റെട്രോ' വ്യാഴാഴ്ച തീയേറ്ററുകളില്‍ എത്തി. ആദ്യഷോ പൂര്‍ത്തിയാവുമ്പോള്‍ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെ ഒടുവില്‍ ഇറങ്ങിയ ശിവ സംവിധാനംചെയ്ത ചിത്രം 'കങ്കുവ' പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 'കങ്കുവ'യുമായി താരതമ്യംചെയ്യുമ്പോള്‍ 'റെട്രോ' സൂര്യയുടെ തിരിച്ചുവരവാണെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.

ലവ്, ലാഫ്റ്റര്‍, വാര്‍ എന്ന സബ്‌ടൈറ്റിലില്‍ ഇറങ്ങിയ ചിത്രം അണിയറ പ്രവര്‍ത്തകരുടെ അവകാശവാദംപോലെ ഇവ മൂന്നും ഉറപ്പുനല്‍കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍, സൂര്യയുടെ മികച്ച പ്രകടനമുണ്ടെങ്കിലും തിരക്കഥ നിരാശപ്പെടുത്തി എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആദ്യപകുതി മികച്ചതാണെങ്കിലും രണ്ടാംപകുതി നിരാശപ്പെടുത്തി എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യുഎ 16+ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 2.48 മണിക്കൂറാണ്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാണ് പടം. പൂജാ ഹെഗ്‌ഡെയാണ് സൂര്യയുടെ നായിക. പ്രകാശ് രാജ്, ജയറാം, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണനാണ് സംഗീതം. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.

Content Highlights: Suriya 'Retro' receives mixed reviews. Critics praise Suriya`s show but find publication lacking

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article