
ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ YouTube: T-Series Tamil
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം 'റെട്രോ'യുടെ ട്രെയ്‌ലര്‍ റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും 'റെട്രോ'യെന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നു. മലയാളികളുടെ പ്രിയപ്പെട്ട അല്‍ഫോന്‍സ് പുത്രന്‍ ആണ് 'റെട്രോ'യുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, സ്വാസിക എന്നിവരുടെ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ചിത്രമാണെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളില്‍ റെട്രോ റിലീസ് ചെയ്യും.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'റെട്രോ'യുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡ് റെക്കോര്‍ഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന 'റെട്രോ'യില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
സംഗീതസംവിധാനം: സന്തോഷ് നാരായണന്‍, ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ, സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍: സുരന്‍ ജി, അളഗിയക്കൂത്തന്‍, കൊറിയോഗ്രാഫി: ഷെരീഫ് എം, പബ്ലിസിറ്റി ഡിസൈന്‍: ട്യൂണി ജോണ്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: 'Retro' trailer out: Suriya brings backmost his vintage glam successful Karthik Subbaraj's directorial venture
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·