Published: December 31, 2025 04:35 PM IST Updated: December 31, 2025 05:07 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരുപാടു മെസേജുകൾ അയക്കാറുണ്ടെന്നു പറഞ്ഞത് ഒരു നല്ല സുഹൃത്തായിക്കണ്ടാണെന്നു ബോളിവുഡ് നടി ഖുഷി മുഖർജി. ഒരുപാടു ക്രിക്കറ്റ് താരങ്ങൾ തന്റെ പിന്നാലെയുണ്ടെന്നും സൂര്യകുമാർ യാദവ് കുറെ മെസേജുകൾ അയക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയുടെ അഭിമുഖത്തിനിടെയാണ് ഖുഷി വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ഖുഷി തന്നെ രംഗത്തെത്തിയത്.
‘‘ഞങ്ങൾക്ക് സുഹൃത്തുക്കളായി സംസാരിക്കാൻ പാടില്ലേ?’’ എന്നാണ് ഖുഷിയുടെ പ്രതികരണം. തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിച്ചെന്നും ഇൻസ്റ്റഗ്രാം ആരോ ഹാക്ക് ചെയ്തെന്നും ഖുഷി മാധ്യമങ്ങളോടു പ്രതികരിച്ചു. അടുത്ത കാലത്തൊന്നും സൂര്യയോട് സംസാരിച്ചിട്ടില്ലെന്നും വിവാദത്തിനു ശേഷവും ചാറ്റ് ചെയ്തിട്ടില്ലെന്നും ഖുഷി ആവർത്തിച്ചു.
‘‘ഒരു ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് ഒരുപാടു മെസേജുകൾ അയക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മിണ്ടാറില്ല. എനിക്ക് അതിനോടു താൽപര്യവുമില്ല.’’– എന്നായിരുന്നു ഖുഷി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. അതേസമയം ഖുഷിയുടെ അവകാശവാദത്തോട് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചിട്ടില്ല.
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് സൂര്യകുമാർ യാദവ് ഇന്ത്യൻ ജഴ്സിയിൽ ഇനി കളിക്കാനിറങ്ങുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കിയിരുന്നു. ട്വന്റി20 ലോകകപ്പിലും ഇന്ത്യൻ ടീമിനെ സൂര്യയാണു നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സൂര്യയ്ക്കു സാധിച്ചിരുന്നില്ല. 5,12,5,12 എന്നിങ്ങനെയായിരുന്നു നാലു മത്സരങ്ങളിൽനിന്ന് താരത്തിന്റെ സ്കോറുകൾ. ട്വന്റി20യിൽ ഈ വർഷം ഒരു അർധ സെഞ്ചറി പോലും താരം രാജ്യാന്തര ക്രിക്കറ്റിൽ നേടിയിട്ടില്ല.
English Summary:








English (US) ·