സൂര്യയ്ക്ക് 45 കോടി, തൃഷയ്ക്ക് 5 കോടി, സ്വാസികയ്ക്കും ഇന്ദ്രന്‍സിനും എത്ര? കറുപ്പ് സിനിമയ്ക്ക് വേണ്ടി വാങ്ങിയ പ്രതിഫലം

2 weeks ago 12

Authored by: അശ്വിനി പി|Samayam Malayalam14 May 2026, 4:06 p.m. IST

നിര്‍മാതാവിന്റെ സാമ്പത്തിക പ്രശ്‌നം കാരണം റിലീസ് തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കറുപ്പ് എന്ന ചിത്രം. ഈ സാഹചര്യത്തിലാണ് ചിത്രത്തില്‍ അഭിനയിച്ച താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്

salary karuppuകറുപ്പ് സിനിമയിൽ താരങ്ങളുടെ പ്രതിഫലം
ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് സ്വാസിക വിജയ് . ലബ്ധര്‍ പന്ത് എന്ന ചിത്രത്തിന് ശേഷം ഒന്നിനു പിറകെ ഒന്നായി മികച്ച റോളുകള്‍ സ്വാസികയെ തേടി തമിഴ് സിനിമയില്‍ നിന്നും വരുന്നു. മാമന്‍ എന്ന സിനിമയിലെ അഭിനയം എല്ലാം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

ഇപ്പോഴിതാ റെട്രോയ്ക്ക് ശേഷം മറ്റൊരു സൂര്യ ചിത്രത്തില്‍ കൂടെ സ്വാസിക പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന, വലിയൊരു ഇടവേളയ്ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും ഒന്നിക്കുന്ന കറുപ്പ് എന്ന ചിത്രമാണ് സ്വാസികയുടെ അടുത്ത റിലീസ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടിന്റെ വീഡിയോയില്‍ സ്വാസികയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കൈയ്യടി നേടിയിരുന്നു.

Also Read: ഓസി വീണ്ടും ഗര്‍ഭിണിയാണോ, ജീവിതത്തില്‍ പുതിയ ഒരു അധ്യായം കൂടെ തുറക്കുന്നു എന്ന് അശ്വിന്‍

ചിത്രത്തില്‍ അഭിനയിക്കാന്‍ സ്വാസികയടക്കം മറ്റ് താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 45 കോടിയാണ് സൂര്യ വാങ്ങിയ പ്രതിഫലം. നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകന്‍ ആര്‍ജെ ബാലാജിയ്ക്ക് 4 കോടിയുമാണ് പ്രതിഫലം. സഹതാരങ്ങളില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന കോമഡി താരമാണ് യോഗി ബാബു, 2 കോടിയാണ് യോഗിയുടെ പ്രതിഫലം

തമിഴില്‍ ആദ്യമായി ഇന്ദ്രന്‍സ് ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ഇന്ദ്രന്‍സിനെ കുറിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ എല്ലാം സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. അദ്ദേഹം ഒരു പ്രചോദനമാണെന്നാണ് സൂര്യയുടെ വാക്കുകള്‍. കറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഇന്ദ്രന്‍സിന് നല്‍കിയ പ്രതിഫലം 80 ലക്ഷം രൂപയാണ്.


ഓരോ സിനിമയിലൂടെയും തമിഴകത്ത് കൂടുതല്‍ വേരൂന്നുന്ന സ്വാസിക കറുപ്പ് എന്ന ചിത്രത്തിന് വേണ്ടി വാങ്ങിയത് 40 ലക്ഷം രൂപയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ജോര്‍ജ് മറിയന്റെ പ്രതിഫലം 30 ലക്ഷം രൂപയാണ്. ഇന്ന്, മെയ് 14 ന് തിയേറ്ററില്‍ എത്താനിരുന്ന സിനിമയാണ് കറുപ്പ്. നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോഴും റിലീസായിട്ടില്ല, ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും അതിജീവിച്ച് ചിത്രം തിയേറ്ററുകളിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article