സൂര്യയ്ക്ക് 50-ാം പിറന്നാൾ, സുഹൃത്തുക്കൾക്കൊപ്പം ജ്യോതികയുടെ പാർട്ടി; ആരാധകരെ അഭിവാദ്യംചെയ്ത് നടൻ

6 months ago 6

23 July 2025, 04:40 PM IST

jyotika suriya

സൂര്യയും ജ്യോതികയും, വീടിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ സൂര്യ അഭിവാദ്യംചെയ്യുന്നു | Photo: Instagram/ R. Madhavan, X/ Naveen

50-ാം പിറന്നാള്‍ ആഘോഷിച്ച് നടന്‍ സൂര്യ. ഭാര്യ ജ്യോതികയ്‌ക്കൊപ്പം താരം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. നടന്‍ ആര്‍. മാധവന്‍ അടക്കം ചിത്രം പങ്കുവെച്ചിട്ടുണ്ട്. സ്വകാര്യ ആഘോഷത്തില്‍ കുടുംബവും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നതായാണ് വിവരം.

പിന്നാലെ, ബുധനാഴ്ച രാവിലെ വീടിനുമുന്നില്‍ തടിച്ചുകൂടിയ ആരാധകരെ താരം പുറത്തെത്തി അഭിവാദ്യംചെയ്തു. വെള്ള ടീ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് എത്തിയ താരം ആരാധകരെ കൈകൂപ്പിയും കൈവീശിയുമാണ് അഭിവാദ്യംചെയ്തത്. തടിച്ചുകൂടിയ ആരാധകരില്‍ ഒരാള്‍ എറിഞ്ഞു നല്‍കിയ പൂച്ചെണ്ട് താരം സ്വീകരിച്ചു. താരം ജനക്കൂട്ടത്തിനൊപ്പം എടുത്ത ഒരു സെല്‍ഫിയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.

നേരത്തെ, സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് 'കറുപ്പി'ന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ആര്‍.ജെ. ബാലാജി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Content Highlights: Suriya celebrated his 50th day with woman Jyothika and adjacent friends

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article