Published: June 13, 2026 09:48 AM IST
1 minute Read
സമസ്തിപുർ∙ സൂര്യവംശി കുടുംബത്തിൽനിന്ന് ഒരു ബാറ്റർ തന്റെ കിടിലൻ പ്രകടനം കൊണ്ട് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇത്തവണ അത് വൈഭവ് അല്ല, താരത്തിന്റെ ഇളയ സഹോദരൻ ആശിർവാദ് സൂര്യവംശിയാണ് ആ ‘വണ്ടർ കിഡ്’. രാജ്യാന്തര തലത്തിൽ വൈഭവ് ചർച്ചയാകുമ്പോൾ, ബിഹാറിലെ സമസ്തിപുരിൽ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് പരിശീലന മത്സരത്തിൽ നേടിയ ഉജ്ജ്വല സെഞ്ചറിയോടെ പത്തു വയസ്സുകാരൻ ആശിർവാദാണ് ഇപ്പോൾ നാട്ടിലെ താരം. ക്രിക്കറ്റ് അക്കാദമി താജ്പുരിന് വേണ്ടി കളിച്ച ആശിർവാദ്, 87 പന്തിൽനിന്നു 103 റൺസ് നേടിയാണ് തിളങ്ങിയത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ആശിർവാദിന്റെ ഇന്നിങ്സ്.
What you should work next
സെഞ്ചറി നേടിയ അനിയനെ വൈഭവ് അഭിനന്ദിച്ചു. ‘അഭിനന്ദനങ്ങൾ ആശിർവാദ്’ എന്നാണ് ആശിർവാദിന്റെയും മത്സരത്തിന്റെ സ്കോർബോർഡിന്റെയും ചിത്രം സഹിതം വൈഭവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. മത്സശേഷം ഹെൽമറ്റ് ഊരി, ബാറ്റുയർത്തി സെഞ്ചറി ആഘോഷം നടത്തുന്ന ആശിർവാദിന്‍റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചേട്ടൻ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് മുന്നേറുന്നതിനിടയിലാണ് അനുജന്‍റെ വരവ്.
കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണിൽ ഓറഞ്ച് ക്യാപ്പും ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയതിനുള്ള പുരസ്കാരവുമടക്കം അഞ്ച് അവാർഡുകളാണ് പതിനഞ്ചുകാരനായ വൈഭവ് വാരിക്കൂട്ടിയത്. ഇതിനു പിന്നാലെ ഇന്ത്യൻ ടീമിലേക്കും വിളിയെത്തി. അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് വൈഭവ് ഉൾപ്പെട്ടത്. നിലവിൽ ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയിലാണ് വൈഭവ്.
ANOTHER SURYAVANSHI STAR RISES! 🌟🏏
- Vaibhav Suryavanshi’s younger member Aashirwad smashed his maiden period successful style. The Suryavanshi household continues to radiance successful cricket. pic.twitter.com/uA3LyumILL
English Summary:





English (US) ·