സെക്കൻഡിലൊരംശത്തിലാണ് അപകടമുണ്ടായത്, ഭാ​ഗ്യംകൊണ്ട് വിരലിനേ പ്രശ്നമുണ്ടായുള്ളൂ -ബിജുക്കുട്ടൻ

5 months ago 6

Bijukkuttan

ബിജുക്കുട്ടൻ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ ‌| മാതൃഭൂമി

പാലക്കാട്ടുണ്ടായ വാഹനാപകടത്തിൽ പരിക്ക് ​ഗുരുതരമല്ലെന്ന് നടൻ ബിജുക്കുട്ടൻ. സോഷ്യൽ മീഡിയാ ലൈവിലൂടെയാണ് അപകടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഒരു വിരലിനാണ് പ്രശ്നം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുഴപ്പമൊന്നുമില്ല. റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്നയാളാണ് താൻ. മഴക്കാലമാണ്, എല്ലാവരും വേ​ഗത കുറച്ച് വാഹനമോടിക്കണമെന്നും ബിജുക്കുട്ടൻ ആവശ്യപ്പെട്ടു.

ബിജുക്കുട്ടന്റെ വാക്കുകൾ:

പാലക്കാട് വച്ച് എനിക്ക് ഒരു അപകടമുണ്ടായി. പക്ഷേ എനിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തായ സുധി മാധവിനും കുഴപ്പമൊന്നുമില്ല. എല്ലാവരുടേയും പ്രാർത്ഥനയും അനു​ഗ്രഹവുംകൊണ്ട് വാഹനത്തിനു വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങൾക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വിരലിനാണ് പരുക്ക് സംഭവിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും. എന്നെ ഒരുപാട് ആളുകൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നുമില്ല.

റോഡിലെ മര്യാദ പാലിച്ച് വണ്ടി ഓടിക്കുന്നയാളാണ് ഞാൻ. ഡ്രൈവറെ കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം എന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. സ്പീഡില്‍ വാഹനം ഓടിക്കുന്നയാളല്ല. ആവശ്യമില്ലാതെ ഓവർടേക്ക് ചെയ്യാറില്ല. വൈകി എത്തിയാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്ന ആളാണ്. ഇത്രയും നാൾ ആയിട്ട് ഒരു പെറ്റി കേസ് പോലും എനിക്കില്ല. അത്ര സൂക്ഷമതയോടെ വണ്ടി ഓടിക്കുന്ന ആളാണ്.

18 വയസിൽത്തന്നെ വാഹനമോടിക്കാൻ ലൈസൻസെടുത്തവരോടും മുതിർന്നവരോടുമെല്ലാം ഒരുകാര്യം മാത്രം പറയുന്നു. റോഡിൽ വണ്ടിയോടിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. ഓവർ ടേക്ക് ചെയ്ത് പോയാലും വലിയ ലാഭമൊന്നും കിട്ടാൻ പോകുന്നില്ല. മഴയുള്ളപ്പോൾ എല്ലാവരും വേ​ഗത കുറച്ച്, മാന്യമായി വാഹനമോടിക്കാൻ ശ്രദ്ധിക്കണം. ബ്രേക്ക് പിടിച്ചാലും കിട്ടാത്ത അവസ്ഥ വരും. സെക്കൻഡിലൊരംശത്തിലാണ് എനിക്ക് അപകടമുണ്ടായത്. എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ബിജുക്കുട്ടൻ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.

Content Highlights: Actor Biju Kuttan Escapes Serious Injury successful Palakkad Car Accident: Emphasizes Road Safety

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article