സെഞ്ചറിയുമായി നിലയുറപ്പിച്ച് പാട്ടീദാറും ഹൂഡയും, വെങ്കടേഷ് അയ്യർക്ക് ഫിഫ്റ്റി; അർജുൻ തെൻഡുൽക്കർക്ക് ഒരു വിക്കറ്റ്

3 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: October 16, 2025 08:03 PM IST

2 minute Read

X/
@Saabir_Saabu01)
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ സെഞ്ചറി തികച്ച മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടീദാർ (ചിത്രം:X/ @Saabir_Saabu01)

ഇൻഡോർ ∙ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന്റെ സ്ഥിരം ക്യാപ്റ്റനായിട്ടുള്ള അരങ്ങേറ്റ മത്സരത്തിൽ രജത് പാട്ടീദാറിനു സെഞ്ചറി. പഞ്ചാബിനെതിരായ മത്സരത്തിൽ 160 പന്തിലാണ് പാട്ടീദാർ മൂന്നക്കം കടന്നത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 6ന് 305 എന്ന നിലയിലാണ് മധ്യപ്രദേശ്. പഞ്ചാബിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 73 റൺസ് ലീഡ്. രജത് പാട്ടീദാറും (107*), സരൻഷ് ജെയിനും (2) ആണ് ക്രീസിൽ. ആദ്യ ഇന്നിങ്സിൽ പഞ്ചാബ് 232 റൺസിനു പുറത്തായിരുന്നു. ആറു വിക്കറ്റെടുത്ത സരൻഷ് ജെയിനാണ് പഞ്ചാബിനെ തകർത്തത്.

പാട്ടീദാറിന്റെ സെഞ്ചറിയും അർധസെഞ്ചറി തികച്ച വെങ്കടേഷ് അയ്യരുടെയും (73) ഇന്നിങ്സാണ് ലീഡ് നേടാൻ മധ്യപ്രദേശിനെ സഹായിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസ് കൂട്ടിച്ചേർത്തു. ഹിമാൻഷു മന്ത്രി 40 റൺസും ശുഭം ശർമ 41 റൺസും നേടി. കുമാർ കാർത്തികേയ സംപൂജ്യനായി പുറത്തായി. പഞ്ചാബിനായി ക്യാപ്റ്റൻ നമൻ ദിറും പ്രേരിത് ദത്തയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

മറ്റൊരു മത്സരത്തിൽ, ഛത്തീസ്ഗഡിനെതിരെ രാജസ്ഥാൻ താരം ദീപക് ഹൂഡയും സെഞ്ചറി നേടി. 162 പന്തിൽ ഒരു സിക്സും 11 ഫോറും സഹിതമാണ് ഹൂഡയുടെ സെഞ്ചറി. രണ്ടാം ദിനം കളി അവസാനപ്പിക്കുമ്പോൾ 101 റൺസുമായി ഹൂഡ പുറത്താകാതെ ക്രീസീലുണ്ട്. വിക്കറ്റ് കീപ്പർ മുകുൾ ചൗധരി (16*) ആണ് ഒപ്പുമുള്ളത്. 4ന് 215 റൺസെന്ന നിലയിലാണ് രാജസ്ഥാൻ. 332 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായ ഛത്തീസ്ഗഡ് സ്കോറിനേക്കാൾ 117 റൺസ് പിന്നിൽ.

തമിഴ്നാടിനെതിരെ മത്സരത്തിൽ ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ 173 റൺസെടുത്ത് പുറത്തായി. ആദ്യ ദിനം ഇഷാൻ 125 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു. ആറു സിക്സും 15 ഫോറുമടങ്ങിയ ഇഷാന്റെ ബാറ്റിങ് കരുത്തിൽ ആദ്യ ഇന്നിങ്സിൽ ജാർഖണ്ഡ്, 419 റൺസെടുത്ത് പുറത്തായി. രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 5ന് 18 എന്ന ദയനീയ സ്ഥിതിയിലാണ് തമിഴ്നാട്. മൂന്നു വിക്കറ്റെടുത്ത ജതിൻ പാണ്ഡെയും രണ്ടു വിക്കറ്റെടുത്ത സഹിൽ രാജുമാണ് തമിഴ്നാടിന്റെ ടോപ് ഓർഡറിനെ തകർത്തത്. ആർ.എസ്.അംബരിഷ് (0*), ഷാറുഖ് ഖാൻ (4*) എന്നിവരാണ് ക്രീസിൽ.

രഞ്ജി ട്രോഫി ആദ്യ റൗണ്ടിന്റെ രണ്ടാം ദിനം, നാല് ഇരട്ട സെ‍ഞ്ചറികളും പിറന്നു. ഹൈദരാബാദിനെതിരെ ഡൽഹി താരങ്ങളായ സനത് സാങ്‌വാൻ (211*), ആയുഷ് ദോശേജ (209) എന്നിവരാണ് ഇരട്ട സെഞ്ചറി നേടിയത്. ഇവരുടെ ബാറ്റിങ് മികവിൽ ഡൽഹി ആദ്യ ഇന്നിങ്സിൽ 4ന് 529 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഹൈദരാബാദ് 1ന് 77 എന്ന നിലയിലാണ്.

ഛണ്ഡിഗഡിനെതിരെ ഗോവ താരങ്ങളായ അഭിനവ് തേജ്‌റാണയും (205) ലളിത് യാദവും (213) ഇരട്ട സെഞ്ചറി നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ 320 പന്തിൽ നാല് സിക്സും 21 ഫോറുമടങ്ങുന്നതാണ് അഭിനവിന്റെ ഇന്നിങ്സ്. 393 പന്തിൽ നാല് സിക്സും 22 ഫോറുമാണ് ലളിതിന്റെ ഇന്നിങ്സിൽ പിറന്നത്. ഡൽഹി താരമായിരുന്ന ലളിതിന്റെ ഗോവയ്ക്കു വേണ്ടിയുള്ള ആദ്യ മത്സരമാണ് ഇത്. അർജുൻ തെൻഡുൽക്കർ ഒരു റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്സിൽ ഗോവ 566 റൺസിന് ഓൾഔട്ടായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ 1ന് 34 എന്ന നിലയിലാണ് ഛണ്ഡിഗഡ്. അർജുൻ തെൻഡുൽക്കർക്കാണ് വിക്കറ്റ്.
 

English Summary:

Rajat Patidar's period marked his debut arsenic the imperishable skipper for Madhya Pradesh successful the Ranji Trophy. His awesome innings, on with contributions from different players, helped Madhya Pradesh summation a pb against Punjab. The Ranji Trophy has witnessed aggregate treble centuries and awesome performances from players crossed antithetic teams.

Read Entire Article