14 April 2025, 05:10 PM IST

Screengrab | x.com/KarachiKingsARY
കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താനെതിരേ കറാച്ചി കിങ്‌സ് നാലുവിക്കറ്റിന് ജയിച്ചിരുന്നു. കറാച്ചിയിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന്റെ നേതൃത്വത്തിലുള്ള മുള്‍ട്ടാന്‍ സുല്‍ത്താന്‍ നിശ്ചിത 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കേ, ആറുവിക്കറ്റ് നഷ്ടത്തില്‍ കറാച്ചി കിങ്‌സ് ലക്ഷ്യം മറികടന്നു.
43 പന്തില്‍ 101 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സാണ് കിങ്‌സിന് ജയം എളുപ്പമാക്കിയത്. ഖുഷ്ദില്‍ഷാ 60 റണ്‍സെടുത്തു. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 63 പന്തില്‍ പുറത്താവാതെ 105 റണ്‍സ് നേടിയിരുന്നു.
ജെയിംസ് വിന്‍സാണ് മത്സരത്തിലെ താരം. നാലു സിക്‌സും 14 ഫോറും വിന്‍സിന്റെ ഇന്നിങ്‌സിലുണ്ട്. ടി20-യിലെ വിന്‍സിന്റെ ഏഴാമത്തെയും പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെയും സെഞ്ചുറിയാണിത്. മത്സരത്തിന് ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വിന്‍സിന് ഡ്രസ്സിങ് റൂമില്‍വെച്ച് മറ്റൊരു പുരസ്‌കാരംകൂടി ലഭിച്ചു. ഹെയര്‍ ഡ്രയറാണ് സമ്മാനമായി നല്‍കിയത്.
Content Highlights: james vince get hairsbreadth dryer arsenic reward pakistan ace league








English (US) ·