സെമി ഉറപ്പിക്കാൻ ‌ ബ്ലാസ്റ്റേഴ്സ്

2 months ago 4

മനോരമ ലേഖകൻ

Published: November 06, 2025 02:01 PM IST

1 minute Read

  • സൂപ്പർ കപ്പ്: ഇന്നു രാത്രി 7.30ന് ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിനിടെ.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിനിടെ.

മഡ്ഗാവ് (ഗോവ) ∙ സൂപ്പർ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ നിർണായകമായ പോരാട്ടത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നു ഫറ്റോർദ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30നു നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. തുടർച്ചയായ രണ്ട് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. മുംബൈയ്ക്കെതിരെ സമനില നേടിയാൽ പോലും ടീമിനു സെമിഫൈനൽ ഉറപ്പിക്കാം.

ഈ സീസണിൽ ടീമിലെത്തിയ സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേറ്റ ആദ്യ 2 മത്സരങ്ങളിൽനിന്നു 3 ഗോളുകൾ നേടി മികച്ച ഫോമിലാണ്. ഹുവാൻ റോഡ്രീഗ്സ്, ബികാഷ് യുമ്നം എന്നിവരടങ്ങിയ പ്രതിരോധം ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. നാല് ഗോളുകൾ നേടുകയും രണ്ട് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സ്,  ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണ്.

English Summary:

Kerala Blasters vs Mumbai City FC: A Battle for Super Cup Semi-Final Spot

Read Entire Article