Published: June 05 , 2025 04:56 PM IST
1 minute Read
ഫെർഗാന (ഉസ്ബെക്കിസ്ഥാൻ)∙ ഉജ്വല വിജയങ്ങളുമായി ഫൈനലിലെത്തിയ ഇന്ത്യൻ പുരുഷ വോളിബോൾ ടീമിന് കലാശപോരാട്ടത്തിൽ കാലിടറി. സെൻട്രൽ ഏഷ്യ വോളിബോൾ അസോസിയേഷന്റെ നേഷൻസ് ലീഗ് ടൂർണമെന്റിന്റെ ഫൈനലിൽ ഇറാനാണ് ഇന്ത്യൻ ടീമിനെ തോൽപിച്ചത് (17–25, 20–25, 19–25). പാക്കിസ്ഥാനാണ് വെങ്കലം. ടൂർണമെന്റിലെ മികച്ച പ്രകടനത്തോടെ ലോക റാങ്കിങ്ങിൽ ഇന്ത്യ 51–ാം സ്ഥാനത്തേക്ക് മുന്നേറി.
ലോക റാങ്കിങ്ങിൽ 15–ാം സ്ഥാനത്തുള്ള ഇറാന് വെല്ലുവിളിയുയർത്താൻ ഫൈനലിൽ ഇന്ത്യയ്ക്കായില്ല. ടൂർണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടിൽ ഇറാനെതിരെ ഒരു സെറ്റ് നേടിയശേഷം തോൽവി വഴങ്ങിയ ഇന്ത്യ ഇന്നലെ 3 സെറ്റിലും എതിരില്ലാതെ കീഴടങ്ങുകയായിരുന്നു.
English Summary:








English (US) ·