'സെൻസർ ബോർഡിൽ ഉദ്യോഗസ്ഥദുഷ്പ്രഭുത്വം,തന്നിഷ്ടം നടപ്പാക്കുന്നു;ഒറ്റക്കെട്ടായി അനീതിക്കെതിരെ പോരാടണം'

6 months ago 6

27 June 2025, 03:25 PM IST

fefka jsk movie

പ്രതീകാത്മക ചിത്രം | Photo: X/ Suressh Gopi, Facebook/ FEFKA Directors' Union

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥദുഷ്പ്രഭുക്കളായ സെന്‍സര്‍ ബോര്‍ഡിലെ ചിലര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഫെഫ്ക. സിനിമാ നിര്‍മാണം കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന അവസരത്തില്‍ സെന്‍സര്‍ ബോര്‍ഡും സിനിമാ പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണെന്നും ഫെഫ്കയുടെ സംവിധായക സംഘടന കുറ്റപ്പെടുത്തി. സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ്' കേരളയുടെ പേരുമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ച്ചതിനെതിരേ ഫെഫ്ക തിരുവനന്തപുരം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുമ്പില്‍ നടത്തുന്ന പ്രതിഷേധത്തിലേക്ക് അംഗങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പിലാണ് കുറ്റപ്പെടുത്തല്‍.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
ജെഎസ്‌കെ എന്ന സിനിമയുടെ പേരും മുഖ്യ കഥാപാത്രത്തിന്റെ ജാനകി എന്ന പേരും മാറ്റണമെന്ന് ഇന്നലെ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ്ങ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡിന് നല്‍കിയിട്ടുള്ള ഗൈഡ് ലൈനിന് പുറത്തുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളായ ചിലര്‍ തന്നിഷ്ടപ്രകാരം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് അതിശക്തമായ പ്രതിഷേധ സമരം 30-6-2025-ന് തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്താന്‍ ഫെഫ്ക തീരുമാനിച്ച വിവരം അറിയിക്കട്ടെ.
സിനിമാ നിര്‍മാണം കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ അവസരത്തില്‍ സെന്‍സര്‍ ബോര്‍ഡും സിനിമാ പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണ്.
സമാന സാഹചര്യം മുമ്പ് ഉണ്ടായപ്പോള്‍ പലരും പുറത്തറിയിക്കാതെ വഴങ്ങിക്കൊടുത്തതില്‍ നിന്നാണ് എന്തും ചെയ്യാനുള്ള ധൈര്യം ഇവര്‍ക്ക് ലഭിച്ചത്.
നമ്മള്‍ ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ പോരാടണം. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അംഗങ്ങള്‍ ഈ സമരത്തില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
വിശ്വാസപൂര്‍വ്വം,
രണ്‍ജി പണിക്കര്‍
പ്രസിഡന്റ്

ജി എസ് വിജയന്‍
ജനറല്‍ സെക്രട്ടറി

Content Highlights: FEFKA protests against the censor committee demands connected the movie `JSK: Janaki vs State of Kerala`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article