സെൽഫിയെടുക്കാൻ 100 രൂപ വേണമെന്ന് വൈഭവ് സൂര്യവംശി, 200 രൂപ വച്ചുനീട്ടി കുട്ടികൾ, പിന്നീടു സംഭവിച്ചത്...

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 28, 2026 12:39 PM IST Updated: April 28, 2026 02:44 PM IST

1 minute Read

 SAJJAD HUSSAIN / AFP
വൈഭവ് സൂര്യവംശി. Photo: SAJJAD HUSSAIN / AFP

ജയ്പുര്‍∙ ഇന്ത്യൻ പ്രീമിയർ‍ ലീഗിൽ തകർപ്പൻ ഫോമിലാണ് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി കളിക്കുന്നത്. ഐപിഎൽ 2026 സീസണിൽ ഇതുവരെ 357 റൺസടിച്ച വൈഭവ് റൺവേട്ടക്കാരിൽ രണ്ടാമതുണ്ട്. കഴിഞ്ഞ ഐപിഎലിന്റെ കണ്ടെത്തലായ വൈഭവ്, സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ആദ്യമായി രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനിൽ വരുന്നത്. കഴിഞ്ഞ സീസണിൽ സെഞ്ചറിയുൾപ്പടെ നേടി തിളങ്ങിയതോടെ രാജസ്ഥാന്റെ വിശ്വസ്തനായി. സഞ്ജു ടീം വിട്ടതോടെ 2026 സീസണിൽ വൈഭവും യശസ്വി ജയ്സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണർമാർ.

ഇരുവരും നൽകുന്ന തുടക്കമാണ് രാജസ്ഥാനെ വമ്പൻ സ്കോറുകൾ നേടാന്‍ പ്രാപ്തരാക്കുന്നത്. 2026 സീസണിൽ ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഇതിനകം സ്വന്തമാക്കിയ വൈഭവ്, ഐപിഎലിൽ ടോപ് സ്കോററാകാനുള്ള പോരാട്ടത്തില്‍ കെ.എൽ. രാഹുൽ, വിരാട് കോലി, അഭിഷേക് ശർമ തുടങ്ങിയ സൂപ്പർ താരങ്ങളോടാണു മത്സരിക്കുന്നത്. അതേസമയം സെൽഫിയെടുക്കാനെത്തിയ കുട്ടികളോട് വൈഭവ് തമാശരൂപത്തില്‍ സംസാരിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചാ വിഷയം. സെൽഫിയെടുക്കാനെത്തിയ കുട്ടികളോട് വൈഭവ് 100 രൂപ വീതം ആവശ്യപ്പെടുകയായിരുന്നു.

15 വയസ്സുകാരനായ താരത്തിന്റെ ആവശ്യം കേട്ട് ആദ്യം കുട്ടികൾ പകച്ചെങ്കിലും, പിന്നീട് 200 രൂപ വച്ചുനീട്ടുകയായിരുന്നു. എന്നാൽ വെറുതെ തമാശ പറഞ്ഞതാണെന്ന് വൈഭവ് പിന്നീട് പ്രതികരിച്ചു. ഇതോടെ താരവുമായി ഹസ്തദാനം നടത്തിയ ശേഷമാണ് കുട്ടികൾ പോയത്. വൈഭവ് കുട്ടികളുമായി സംസാരിക്കുന്ന ദ‍ൃശ്യങ്ങൾ രാജസ്ഥാൻ റോയൽ‍സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. സീസണിൽ ഒരു മത്സരവും ഇതുവരെ തോറ്റിട്ടില്ലാത്ത പഞ്ചാബിൽനിന്ന് വലിയ വെല്ലുവിളി തന്നെ രാജസ്ഥാനു നേരിടേണ്ടിവരും.

English Summary:

Vaibhav Suryavanshi's Humorous Fan Interaction Goes Viral

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪10:27 americium to ‪13:36 p.m. connected 28 April 2026) inclination for Indian Premier League
Read Entire Article