ലയണൽ മെസ്സി നായകനായ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരുമെന്ന കായികമന്ത്രിയുടെ പ്രഖ്യാപനവും തുടർന്നു നടത്തിയ പ്രസ്താവനകളും. ഇതുവരെയുള്ള നാൾവഴി.
2023 ജൂൺ 29ലയണൽ മെസ്സി നായകനായ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനു കേരളത്തിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് തന്നെ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ടീം മാനേജർമാർ ബന്ധപ്പെട്ടിരുന്നെന്നും മത്സത്തിനുളള ശ്രമം നടത്തുമെന്നും മന്ത്രി.
2024 ജനുവരി 2കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം ഇ–മെയിൽ സന്ദേശം അയച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ. മെസ്സിയെയും സംഘത്തെയും കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനു സംസ്ഥാന കായിക മന്ത്രാലയം അയച്ച സന്ദേശത്തിനു ലഭിച്ച മറുപടിയായിരുന്നു ഇത്.
2024 ജനുവരി 3
അർജന്റീനയുടെ വരവിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കേരള ഫുട്ബോൾ അസോസിയേഷനും വ്യക്തമാക്കി.
2024 ജനുവരി 18
മെസ്സിയുടെ അർജന്റീന ടീം കേരളത്തിൽ 2 മത്സരങ്ങൾ കളിക്കുമെന്നും അതിലൊന്ന് മലപ്പുറത്തു പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലായിരിക്കുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ. 2025 ഒക്ടോബറിൽ മെസ്സിയും ടീമും കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.
2024 സെപ്റ്റംബർ 4
അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിൽ കളിക്കാൻ ക്ഷണിക്കാൻ മന്ത്രി വി. അബ്ദുറഹിമാനും സംഘവും സ്‌പെയിനിലേക്കു യാത്ര തിരിച്ചു. മഡ്രിഡിലാണ് അർജന്റീന ടീം പ്രതിനിധികളുമായി കൂടിക്കാഴ്ച.
2024 നവംബർ 20
മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനം ഉറപ്പായെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ . ഒന്നരമാസത്തിനകം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കും. അർജന്റീന ടീമിന്റെ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരിവ്യവസായി ഏകോപനസമിതിയും ചേർന്നു വഹിക്കും.
2025 ജനുവരി 12ഒക്ടോബർ 25ന് മെസ്സി കേരളത്തിലെത്തുമെന്നും നവംബർ രണ്ടുവരെ ഇവിടെയുണ്ടാകുമെന്നും മന്ത്രിയുടെ പ്രഖ്യാപനം.
2025 ജൂൺ 6
അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളത്തിലെത്തുമെന്നും അതിനു ശേഷം സംയുക്തമായി മത്സരം പ്രഖ്യാപിക്കുമെന്നും മന്ത്രി.
2025 മേയ് 16സ്പോൺസർ പണം അടച്ചാൽ മത്സരം നടക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. എന്നാൽ, മത്സരത്തീയതി അറിഞ്ഞാലേ പണം അടയ്ക്കുകയുള്ളൂവെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ
2025 മേയ് 17സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാർ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നോട്ടിസ് അയച്ചു.
2025 ഓഗസ്റ്റ് 4ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീം ഈ വർഷം കേരളം സന്ദർശിക്കില്ലെന്നു കായിക മന്ത്രി വി.അബ്ദുറഹിമാൻ. അടുത്ത വർഷം വരാമെന്ന അർജന്റീനയുടെ നിലപാട് സ്വീകാര്യമല്ലെന്ന് മന്ത്രി പറഞ്ഞു.
English Summary:








English (US) ·