സേവനങ്ങൾക്കു നന്ദി, 14.2 കോടിക്ക് വാങ്ങിയ ഇന്ത്യൻ താരത്തെ നിലനിർത്താതെ ചെന്നൈ, 18 കോടിയുടെ പതിരാനയും പുറത്ത്

3 days ago 10

മുംബൈ∙ കഴിഞ്ഞ സീസണിൽ കോടികള്‍ വാരിയെറിഞ്ഞ് സ്വന്തമാക്കിയ താരങ്ങളെ കൈവിട്ട്, ഐപിഎൽ 2027 സീസണിലേക്കുള്ള ‘റിട്ടൻഷൻ ലിസ്റ്റ്’ പുറത്ത്. സൂപ്പർ താരങ്ങളെ അടക്കം റിലീസ് ചെയ്താണ് ഡിസംബറിൽ ഗോവയിൽ നടക്കുന്ന താരലേലത്തിന് ഫ്രാഞ്ചൈസികൾ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ 18 കോടി രൂപ പ്രതിഫലം വാങ്ങിയ ശ്രീലങ്കൻ യുവപേസർ മതിഷ പതിരാനയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തു. നിലനിർത്താതിരുന്ന താരങ്ങളിൽ മൂല്യമേറിയ താരമാണ് മതീഷ. പരുക്കിന്റെ പിടിയിലായിരുന്ന പതിരാന കഴിഞ്ഞ സീസണിൽ ഒരു മത്സരം മാത്രം കളിച്ച് ടീം വിടുകയായിരുന്നു.

What you should work next

അതേസമയം ഓസീസ് താരം കാമറൂൺ ഗ്രീനിനെ കൊൽക്കത്ത നിലനിര്‍ത്തി. 25.20 കോടിയാണ് ഗ്രീനിന്റെ പ്രതിഫലം. ചെന്നൈ സൂപ്പര്‍ കിങ്സ് യുവതാരം പ്രശാന്ത് വീറിനെ നിലനിർത്തിയില്ല. കഴിഞ്ഞ വർഷത്തെ മിനി ലേലത്തിൽ 14.2 കോടി രൂപയ്ക്കാണു താരത്തെ ചെന്നൈ വാങ്ങിയത്. ചെന്നൈയ്ക്കായി ആറു മത്സരങ്ങളിൽ‍ കളിച്ച പ്രശാന്ത് 91 റൺസാണ് സ്കോര്‍ ചെയ്തത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.  ഐപിഎല്‍ കളിക്കില്ലെന്നു നേരത്തേ തന്നെ അറിയിച്ച ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ സൺറൈസേഴ്സ് ഹൈദരാബാദും മിച്ച സ്റ്റാര്‍ക്കിനെ ഡൽഹി ക്യാപിറ്റൽസും റിലീസ് ചെയ്തിട്ടുണ്ട്. 

What you should work next

11 കോടി പ്രതിഫലം വാങ്ങിയിരുന്ന വെസ്റ്റിൻഡീസ് മധ്യനിര താരം ഷിമ്രോൺ ഹെറ്റ്മിയറെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കി. മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയ താരങ്ങളിൽ ന്യൂസീലൻഡിന്റെ വെറ്ററന്‍ പേസർ ട്രെന്റ് ബോൾട്ടും ഇന്ത്യൻ‌ താരം ദീപക് ചാഹറുമുണ്ട്. 6.5 കോടി വരുമാനമുള്ള ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെയെ രാജസ്ഥാൻ റിലീസ് ചെയ്തു.

മിനി ലേലത്തിനു മുന്നോടിയായി വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കിയ താരങ്ങൾ

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– ജേക്കബ് ബെതൽ, റിച്ചഡ് ഗ്ലീസൻ, മങ്കേഷ് യാദവ്, വിഹാൻ മൽഹോത്ര, സാത്വിക് ദേശ്വാൾ

ഗുജറാത്ത് ടൈറ്റൻസ്– ഇഷാന്ത് ശർമ, ലൂക് വുഡ്, കുൽവന്ത് കെജ്രോലിയ, ഷാറുഖ് ഖാൻ, കോണർ എസ്റ്റർഹുസൻ

സൺറൈസേഴ്സ് ഹൈദരാബാദ്– ട്രാവിസ് ഹെഡ്, കാമിന്ദു മെൻഡിസ്, ജയ്ദേവ് ഉനദ്ഘട്ട്, ദിൽഷൻ മദുഷങ്ക, ഓംകാർ തർമാലെ, അമിത് കുമാർ, ശിവം മാവി, ജെറാൾഡ് കോട്സീ, ഡേവിഡ് പെയ്ൻ

രാജസ്ഥാന്‍ റോയൽസ്– ഷിമ്രോൺ ഹെറ്റ്മിയർ, തുഷാർ ദേശ്പാണ്ഡെ, ആദം മിൽനെ, ക്വെന മഫാക, കുൽദീപ് സെൻ‍, യുദ്ധ്‍വീര്‍ സിങ്, വിഘ്നേഷ് പുത്തൂർ, രവി സിങ്

പഞ്ചാബ് കിങ്സ്– ലോക്കി ഫെര്‍ഗൂസൻ, മിച്ചൽ ഓവൻ, നേഹല്‍ വധേര, പൈല അവിനാഷ്, പ്രവീൺ ദുബെ, വിശാൽ നിഷാദ്

ഡൽഹി ക്യാപിറ്റല്‍സ്– മിച്ചൽ സ്റ്റാർക്ക്, നിതീഷ് റാണ, അഭിഷേക് പൊറേൽ, പതും നിസംഗ, ബെൻ ഡക്കറ്റ്, കരുൺ നായർ, സഹിൽ പരാഖ്, ദുഷ്മന്ത ചമീര, റെഹാൻ അഹമ്മദ്, അജയ് മണ്ടൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– മതീഷ പതിരാന, മുസ്തഫിസുർ റഹ്മാൻ, അജിന്‍ക്യ രഹാനെ, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ആകാശ് ദീപ്, ഉമ്രാൻ മാലിക്, നവ്ദീപ് സെയ്നി, തേജസ്വി ദഹിയ, ബ്ലെസിങ് മുസറബനി, ദക്ഷ് കമ്ര, ലുവ്നിത് സിസോദിയ

മുംബൈ ഇന്ത്യന്‍സ്– ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, അല്ലാ ഗസൻഫർ, അഥർവ അങ്കോലേക്കർ, കേശവ് മഹാരാജ്, മുഹമ്മദ് ഇസാർ, ഡാനിഷ് മലേവാർ, മയങ്ക് മാർക്കണ്ഡെ, മയങ്ക് റാവത്ത്

ചെന്നൈ സൂപ്പർ കിങ്സ്– മഹേന്ദ്ര സിങ് ധോണി, പ്രശാന്ത് വീർ, മാത്യു ഷോർട്ട്, മാറ്റ് ഹെന്‍‍റി, സാക്ക് ഫോക്സ്, അമൻ ഖാൻ, കുൽദീപ് യാദവ്, ആകാശ് മഢ്‍വാൾ, ഡയൻ ഫോറസ്റ്റർ, മക്നെയിൽ നൊറോന

ലക്നൗ സൂപ്പർ ജയന്റ്സ്– ആവേശ് ഖാൻ, ആൻറിച് നോര്‍ട്യ, വാനിന്ദു ഹസരംഗ, മാത്യു ബ്രീറ്റ്സ്കി, ജോർജ് ലിൻഡെ, നമൻ തിവാരി, അർഷിൻ കുൽക്കർണി.

English Summary:

IPL 2027 retention database updates uncover large subordinate releases and retentions by franchises up of the upcoming auction successful Goa. Franchises similar Kolkata Knight Riders and Chennai Super Kings person dropped respective high-profile stars portion retaining cardinal halfway members.

Read Entire Article