Published: November 24, 2025 04:27 PM IST
1 minute Read
പനജി∙ അയൺമാൻ 70.3 ഗോവ ട്രയാത്‍ലോൺ പൂർത്തിയാക്കി വ്യോമസേന മുൻ ഉദ്യോഗസ്ഥനും സ്കൈഡൈവറുമായ ഷിജു.എം. ഏഴു മണിക്കൂർ 43 മിനിറ്റിലാണ് മലയാളി താരത്തിന്റെ വിജയകരമായ നേട്ടം. 90 കിലോമീറ്റർ ബൈക്ക് കോഴ്‌സിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റുവെങ്കിലും, അദ്ദേഹം മത്സരം തുടരുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
ഇതിനോടകം 72 തവണ ഫ്രീ ഫാൾ സ്കൈഡൈവ് ചെയ്തിട്ടുള്ള ഷിജു സൈക്ലിങ്ങിനിടെയുണ്ടായ വീഴ്ചയ്ക്കുശേഷം, മെഡിക്കൽ സഹായം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം വീണ്ടും സൈക്കിളിൽ ശേഷിച്ച ദൂരം പിന്നിടുകയായിരുന്നു. തുടർന്ന് 21.1 കിലോമീറ്റർ റൺ പൂർത്തിയാക്കി ഫിനിഷ് ലൈൻ കടന്നപ്പോൾ വലിയൊരു സ്വപ്‌നം സാക്ഷാത്കരിച്ചതായി അദ്ദേഹം പറഞ്ഞു.
‘‘മത്സരത്തിൽ നിന്ന് പിൻവാങ്ങണോ എന്ന ചിന്ത പോലും ഉണ്ടായില്ല. ഫിനിഷ് ലൈൻ എന്ന സ്വപ്നത്തിനായി ഞാൻ ഏറെക്കാലം പരിശീലിച്ചു. മുറിവിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു, വേദനയും ഉണ്ടായിരുന്നു, പക്ഷേ ലക്ഷ്യം അതിലും വലുതായിരുന്നു’’ മത്സരശേഷം ഷിജു പറഞ്ഞു.
തിരുവനനന്തപും സ്വദേശിയായ ഷിജു വിരമിച്ച ശേഷം, ഇപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയാണ്. അയൺമാൻ 70.3 ഗോവയിൽ 1.9 കിലോമീറ്റർ കടലിലുടെയുള്ള നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്നു. ചൂടും തീരപ്രദേശത്തിന്റെ ഈർപ്പവും കൂടാതെ കയറ്റിറക്കങ്ങൾ നിറഞ്ഞ റൂട്ടും ഉയർന്ന വെല്ലുവിളിയാകുന്ന ഈ മത്സരം, ഇന്ത്യയിലെ ഏറ്റവും കഠിനമായ എൻഡ്യൂറൻസ് ഇവന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
English Summary:








English (US) ·