സൈന നേവാളും പി.കശ്യപും വിവാഹമോചനത്തിന്; ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയുമായി സൈന, പ്രതികരിക്കാതെ കശ്യപ്

6 months ago 8

14 July 2025, 09:08 AM IST

saina-nehwal-parupalli-kashyap-separation

Photo: ANI

ന്യൂഡല്‍ഹി: വിവാഹിതരായിഏഴ് വർഷത്തിന് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വേര്‍പിരിയുന്നു. തങ്ങള്‍ പിരിയുന്നതായി സൈന തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.

'ജീവിതം ചിലപ്പോള്‍ നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ച ശേഷം, കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സമാധാനം, വളര്‍ച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നു നമുക്കായി, പരസ്പരം. പങ്കുവെച്ച ഓര്‍മകള്‍ക്ക് ഞാന്‍ നന്ദിയുള്ളവളാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി,' - സൈന തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. എന്നാല്‍ കശ്യപ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

2018-ലായിരുന്നു സൈനയും കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. വിവാഹത്തിനു പിന്നാലെ ഇരുവരും അക്കാദമി വിട്ടിരുന്നു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സൈന, മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായിരുന്നു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായിരുന്നു അവര്‍. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. സൈന രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവായിട്ടുണ്ട്.

2024-ല്‍ താന്‍ ആര്‍ത്രൈറ്റിസിനോട് പോരാടുന്നതായും തന്റെ ബാഡ്മിന്റണ്‍ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സൈന വെളിപ്പെടുത്തിയിരുന്നു.

Content Highlights: Indian badminton stars Saina Nehwal and Parupalli Kashyap denote their separation connected societal media

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article