സൈനിക വേഷത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന് അച്ഛന്റെ പേര്, സന്തോഷം പങ്കുവെച്ച് സുപ്രിയ

5 months ago 6

26 July 2025, 04:44 PM IST

supriya father

സുപ്രിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്ന്, അച്ഛനൊപ്പം സുപ്രിയ| ഫോട്ടോ: Instagram/ supriyamenonprithviraj

തന്റെ അച്ഛന്റെ പേരിലുളള കഥാപാത്രം പൃഥ്വിരാജ് അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നിർമാതാവും പൃഥ്വിരാജിൻ്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ബോളിവുഡ് ചിത്രമായ സര്‍സമീനില്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ്റെ കഥാപാത്രത്തിൻ്റെ പേര് വിജയ് മേനോന്‍ എന്നാണ്. തന്റെ അച്ഛന്റെ പേരിലുള്ള കഥാപാത്രത്തിൽ പൃഥ്വി സിനിമയിൽ ജീവിച്ചത് ഏറെ സന്തോഷകരമാണെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

സൈനിക വേഷത്തിലെത്തുന്ന പൃഥ്വിയുടെ ആര്‍മി യൂണിഫോമിലെ പേര് കാണിച്ചാണ് സുപ്രിയ സന്തോഷം പങ്കുവെച്ചത്. 'വിജയ് മേനോന്‍ എന്നാണ് അച്ഛന്റെ യഥാര്‍ഥ പേര്. സര്‍സമീനില്‍ ഈ പേരില്‍ പൃഥ്വി ജീവിച്ചത് ഏറെ സന്തോഷമുള്ള നിമിഷമായിരുന്നു'- സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2021-ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ 71-ാം വയസില്‍ അന്തരിച്ചത്. അച്ഛന്റെ മരണമുണ്ടാക്കിയ ശൂന്യതയെ പറ്റി പലപ്പോഴും സുപ്രിയ മനസ്സുതുറന്നിട്ടുണ്ട്.

ജുലായ് 25 പുറത്താനിറങ്ങിയ ചിത്രത്തില്‍ ബോളിവുഡ് താരം കാജോളാണ് നായിക. ബോമാന്‍ ഇറാനിയുടെ മകന്‍ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Supriya shares joyousness arsenic Prithviraj`s quality successful Sarsemi is named aft her precocious father

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article