സൈനിക വേഷത്തില്‍ പൃഥ്വിരാജ്, കജോള്‍ നായിക; കശ്മീരിന്റെ പശ്ചാത്തലത്തില്‍ 'സര്‍സമീന്‍', ടീസര്‍

6 months ago 6

30 June 2025, 02:15 PM IST

Prithviraj Sukumaran Kajol Sarzameen

പൃഥ്വിരാജും കജോളും സർസമീൻ ടീസറിൽ | Photo: Screen grab/ Dharma Productions

പൃഥ്വിരാജ് സുകുമാരന്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'സര്‍സമീന്‍' ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജിന് പുറമേ കജോള്‍, സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. കശ്മീരിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് 'സര്‍സമീന്‍' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം അവതരിപ്പിക്കുന്നത്. കയൂസ് ഇറാനി സംവിധാനംചെയ്യുന്ന ചിത്രം ജൂലായ് 25-ന് ജിയോ ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ സൈനികവേഷത്തിലാണ് പൃഥ്വിരാജ്. തീവ്രവാദമടക്കം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

'നദാനിയാന്' ശേഷം ഇബ്രാഹിം അലിഖാന്റെ രണ്ടാമത്തെ ചിത്രമാണ് 'സര്‍സമീന്‍'. ബോളിവുഡ് താരം ബോമാന്‍ ഇറാനിയുടെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ കയോസ് ഇറാനി. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത 'അജീബ് ദാസ്താന്‍സ്' എന്ന ആന്തോളജി ചിത്രം കയൂസ് സംവിധാനംചെയ്തിരുന്നു. 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അടക്കമുള്ള ചിത്രങ്ങളില്‍ കയോസ് ഇറാനി വേഷമിട്ടിരുന്നു. പൃഥ്വിരാജിന്റെ നായികയായാണ് കജോള്‍ 'സര്‍സമീനി'ല്‍ എത്തുന്നത്.

Content Highlights: Prithviraj Sukumaran, Kajol, and Ibrahim Ali Khan prima successful the upcoming Bollywood movie `Sarzameen`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article