സൈനിക സേവനം പൂർത്തിയാക്കി പുറത്തെത്തിയ BTS ന്റെ RM മനസ്സമാധാനം തേടി എത്തിയ സ്ഥലം, സൂപ്പർ ചോയിസ് എന്ന് ആരാധകർ

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam18 Jun 2025, 1:57 pm

സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തിയ ബിടിഎസ്സിന്റെ ആർ എം തൻ അനുഭവിച്ച മാനസിക പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത് ആരാധകർക്ക് വലിയ വേദനയായിരുന്നു. അതിൽ നിന്ന് പുറത്തു കടക്കാനായി പറ്റയ ഒരിടത്തേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ ആർ എം

ആർ എം സ്വിറ്റസർലാൻറിൽആർ എം സ്വിറ്റസർലാൻറിൽ
ഇക്കഴിഞ്ഞ ജൂൺ 10 നാണ് ബിടിഎസിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ ആർ എം നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയത്. കൂടെ സഹ ബാൻഡ്മേറ്റ് വി യും ഉണ്ടായിരുന്നു. സൈനിക കാമ്പിലെ ദിവസങ്ങൾ തന്നെ സംബന്ധിച്ച ഉറക്കമില്ലാത്ത, ഉത്കണ്ഠ നിറഞ്ഞ ദിവസങ്ങളായിരുന്നു എന്നും, തന്നിലെ കലാകാരനെ അത് സാരമായി ബാധിച്ചിരുന്നു എന്നും ആർ എം വെളിപ്പെടുത്തിയിരുന്നു. ആ സമ്മർദ്ദങ്ങളിൽ നിന്നെല്ലാം പുറത്ത് കടന്ന്, മനസ്സമാധാനത്തിന് വേണ്ടി ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പിലാണ് ഇപ്പോൾ ആർ എം

സൈനിക സേവനം പൂർത്തിയാക്കി ഇന്റർനാഷണൽ ട്രിപ്പ് തിരഞ്ഞെടുത്ത ആർ എം ആദ്യം പോയത് സ്വിറ്റ്സർലാന്റിലേക്കാണ്. അവിടെ നിന്നുള്ള ആർ എമ്മിന്റെ വീഡിയോകളും ഫോട്ടോകളും വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. പ്രകൃതിയിൽ മുഴുകി, കൂടുതൽ ശ്രദ്ധയും സമയവും അവിടെ ചെലവഴിക്കുന്നതിലൂടെ ആർ എമ്മിന് കൂടുതൽ ഉന്മേഷത്തോടെ പാട്ടിന്റെ ലോകത്തേക്ക് തിരിച്ചെത്താനും സജീവമാവാനും കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിന് ഏറ്റവും മികച്ച ചോയിസ് തന്നെയാണ് സ്വിറ്റ്സർലാന്റ് എന്ന് ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്തുകൊണ്ട് ആരാധകർ പറയുന്നു.

Also Read: BTS നെ കടത്തിവെട്ടി റോസെയുടെ APT; ബിൽബോർഡ് ഹോട്ട് 100 ൽ ഇടം നേടിയ അഞ്ച് കൊറിയൻ പോപ് ഗാനങ്ങൾ?

ചൊവ്വാഴ്ച, ആർഎം തന്റെ യാത്രയ്ക്കിടയിലെ ചിത്രങ്ങളിൽ ഒന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവച്ചിരുന്നു. താൻ സ്വിറ്റ്സർലൻഡിലെ ബേസലിലാണെന്നും, ഈ ചിത്രം നഗരത്തിലെ പ്രധാന സ്ക്വയറായ ബാർഫ്യൂസെർപ്ലാറ്റ്‌സിലേതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുത്തിടെ ഒരു ഇലക്ട്രോണിക്സ് ബ്രാൻഡിന്റെ "ആർട്ട് ടിവി" ശേഖരത്തിന്റെ ആഗോള അംബാസഡറായി ആർഎം നിയമിതനായിരുന്നു. കലയോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അഭിനിവേശം കണക്കിലെടുത്താണ് ഈ ബ്രാൻഡ് അദ്ദേഹവുമായി കരാർ ഒപ്പിട്ടത്. 30 വയസുകാരനായ ആർഎം, ജൂൺ 18-ന് ആർട്ട് ബേസലിൽ ഒരു പ്രത്യേക ടോക്ക് സെഷൻ നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

സൈനിക സേവനം പൂർത്തിയാക്കി പുറത്തെത്തിയ BTS ന്റെ RM മനസ്സമാധാനം തേടി എത്തിയ സ്ഥലം, സൂപ്പർ ചോയിസ് എന്ന് ആരാധകർ


സൈനിക സേവനത്തിനു ശേഷം, ആർഎം ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ആ സമയത്താണ് കാമ്പിൽ തനിക്ക് കടുത്ത ഉറക്കമില്ലായ്മയുണ്ടായിരുന്നെന്നും ചിലപ്പോൾ 78 മണിക്കൂർ വരെ ഉറങ്ങാതെ ഇരുന്നിട്ടുണ്ടെന്നും അത് സംഗീതം ചെയ്യാനുള്ള കഴിവിനെ ബാധിച്ചെന്നും വെളിപ്പെടുത്തിയത്. കടുത്ത ഉത്കണ്ഠയും ഉറക്കമില്ലാത്ത രാത്രികളും അനുഭവിച്ചതിനെക്കുറിച്ചും, അതിന് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായവും മരുന്നും തേടിയതിനെക്കുറിച്ചും ആർ എം തുറന്ന്മു പറഞ്ഞത്ള്ള അദ്ദേഹത്തിന്റെ ആരാധകരെയും വിഷമിപ്പിച്ച വാർത്തയായിരുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article