Authored by: അശ്വിനി പി|Samayam Malayalam•14 Sept 2025, 3:13 pm
നിർമൽ ബേബി വഡഗീസിൻറെ സംവിധാനത്തിൽ മറ്റൊരു മലയാളം സോബി ചിത്രം കൂടെ അണിയറയിൽ തയ്യാറെടുക്കുകയാണ്. എക്സ് എന്ന ചിത്രത്തിലെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
മലയാളം സിനിമ- ഡിസീസ് എക്സ്സ്റ്റോണ്, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്സ് എന്ന സിനിമകളിലൂടെ പ്രശസ്തനായ ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡിന്റെ ക്യാരക്ടർ പോസ്റ്ററാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളോടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. സംവിധായകൻ നിർമലിന്റെ തന്നെ ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന ചിത്രത്തിലൂടെ റോജർ വാർഡ് ഇന്ത്യൻ സിനിമയിലെത്തുന്നുവെന്ന പ്രഖ്യാപനം മുമ്പ് വന്നിരുന്നു. എന്നാൽ ചില കാരണങ്ങൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും ആരംഭിച്ചിട്ടില്ല.
Also Read: ചുറ്റും എല്ലാം ഇരുട്ട് മൂടിയാലും, ഒരു വെളിച്ചം കാണാൻ കഴിയും; നവ്യ നായർ പറയുന്നുവിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബിയും ബേബി ചൈതന്യയും കൂടി നിർമ്മിക്കുന്ന ഈ സയൻസ് ഫിക്ഷൻ ഹൊറർ ആക്ഷൻ ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കും. അടുത്ത വർഷം പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തും.
ജെഫിന്‍ ജോസഫ്, ആകാശ് ആര്യൻ, ഷലിൽ കല്ലൂർ, ഋതേഷ് അരമന, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ഉദയാകാന്ത് ആർ. ഡി., സുധാകരൻ തെക്കുമ്പാടൻ, ഹർഷ വർഗീസ്, ഹൃദ്യ അശോക്, അരുൺ കുമാർ പനയാൽ, രഞ്ജിത് രാഘവ്, ദേവീദാസ് പീലിക്കോട്, രാജ്കമൽ ഷെഫി, അഖിലേഷ് കുന്നൂച്ചി, വിജയൻ കുന്നൂച്ചി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ട്രേഡിങ്ങിൽ വിജയിക്കാൻ ഫോക്കസ് ചെയ്യണ്ട കാര്യങ്ങൾ
രചനയും എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തമിഴ് സംഭാഷംണമൊരുക്കുന്നത് ഉദയാകാന്ത് ആർ. ഡി. യാണ്. അഭിലാഷ് കരുണാകരൻ ക്യാമറ കൈകാര്യം ചെയുമ്പോൾ, പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും രഞ്ജിത് കെ. ആർ ഒരുക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, മേക്കപ്പ്: വിനീഷ് ചെറുകാനം. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനല്‍ മിക്‌സിങ്: രാജീവ് വിശ്വംഭരൻ, റെക്കോര്‍ഡിങ്: ജസ്റ്റിന്‍ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷംസുദ്ധീൻ വെള്ളമുണ്ട.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·