Published: September 23, 2026 08:55 AM IST Updated: September 23, 2026 09:34 AM IST
1 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനം ഇന്ത്യയ്ക്കു നിരാശ. 10 മീറ്റർ എയർ പിസ്റ്റൽ വനിതാ വിഭാഗത്തി മനു ഭാകറിന് മെഡൽ ഇല്ല. അഞ്ചാം സ്ഥാനത്താണ് മനു മത്സരം പൂർത്തിയാക്കിയത്. സ്കോർ– 181.1. 579 പോയിന്റോടെ നാലാം സ്ഥാനക്കാരിയായാണ് മനു ഫൈനലിൽ കടന്നത്. ഇതേയിനത്തിൽ ഇന്ത്യൻ താരങ്ങളായ സുരുചി ഫോഗട്ട്, ഇഷ സിങ് എന്നിവർക്കു ഫൈനലിലെത്താൻ സാധിച്ചില്ല. വനിതാ റോവിങ്ങിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യ ഫൈനലിൽ കടന്നു. അതേസമയം 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ ഇന്ത്യയ്ക്കു മെഡൽ ഇല്ല. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. സോഫ്റ്റ് ടെന്നിസിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ ഉറപ്പിച്ചു. ക്വാർട്ടറിൽ 4–3 വിജയവുമായി ഇന്ത്യൻ താരം ജയ് മീണ മെൻസ് സിംഗിൾസ് സെമി ഫൈനലിൽ കടന്നു. വനിതകളുടെ ഷൂട്ടിങ് സ്കീറ്റ് ടീം ഇനത്തിൽ ഇന്ത്യ വെങ്കലം വിജയിച്ചു. റാസിയ ധില്ലൻ, മഹേശ്വരി ചൗഹാൻ, പരിനാസ് ധലിവാൾ എന്നിവരാണു ജേതാക്കൾ.
English Summary:





English (US) ·