Published: July 09 , 2025 11:02 AM IST
1 minute Read
ലണ്ടൻ∙ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ മകൻ സ്റ്റെഫാന്റെ തൊപ്പിയിൽ എല്ലാ മുൻനിര വിമ്പിൾഡൻ താരങ്ങളുടെയും കയ്യൊപ്പുണ്ട്, ജോക്കോവിച്ചിന്റേത് ഒഴികെ!. ടൂർണമെന്റിൽ ജോക്കോയുടെ മത്സരങ്ങൾ ഒന്നൊഴിയാതെ കാണാൻ മകൻ സ്റ്റെഫാൻ എത്താറുണ്ട്.
ടൂർണമെന്റിനിടെ അച്ഛന്റെ ഒഴികെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും കയ്യൊപ്പ് തന്റെ വെള്ള തൊപ്പിയിൽ പതിനൊന്നുകാരൻ സ്റ്റെഫാൻ ശേഖരിച്ചുകഴിഞ്ഞു. ‘അവന് തന്നെയാണ് എല്ലാവരെയും സമീപിച്ച് കയ്യൊപ്പ് ചോദിച്ചു വാങ്ങിയത്. ഒരുവട്ടം മാത്രം ഞാൻ അവനുവേണ്ടി യാനിക് സിന്നറിനോട് ചോദിച്ചിട്ടുണ്ട്. സ്റ്റെഫാൻ വളരെ സന്തോഷത്തിലാണ്. ശരിയാണ്, എന്റേതൊഴികെ എല്ലാവരുടെയും ഒപ്പ് അവന്റെ പക്കലുണ്ട്. പക്ഷേ സാരമില്ല. ഞാനത് അംഗീകരിക്കുന്നു’– ജോക്കോ പറഞ്ഞു.
English Summary:








English (US) ·