മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിന്റെ ഗംഭീര വിജയം ആഘോഷിക്കുന്ന വേളയിലാണ് ഗര്‍ഭിണിയാണ് എന്ന വാര്‍ത്ത സമാന്ത സ്ഥിരീകരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നെല്ലാം സമാന്തയുടെ കരിയറില്‍ ചെറിയൊരു ബ്രേക്ക് സംഭവിച്ചിരുന്നു. എന്നാല്‍ ആ ബ്രേക്ക് സമാന്തയെ ഏറെ വേദനിപ്പിച്ചിരുന്നു, തിരിച്ചുവരാന്‍ താന്‍ എത്രത്തോളം പ്രയാസപ്പെട്ടു എന്നും, ഒന്നുമില്ല എന്ന് ആളുകളെ അറിയിച്ച് കരുത്തോടെ നിലനില്‍ക്കാന്‍ താന്‍ എത്ര പ്രയാസപ്പെട്ടു എന്നും സമാന്ത റുത്ത് പ്രഭു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഈ ബ്രേക്ക് താന്‍ സന്തോഷത്തോടെ എടുക്കുകയാണ് എന്നാണ് സാം പറഞ്ഞത്. സോറിയ ഗായിസ് ഞാന്‍ ചെറിയൊരു ബ്രേക്ക് കൂടെ എടുക്കുകയാണ്. അത് കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തും. കേട്ടത് എല്ലാം സത്യമാണ്. ഞാനിപ്പോള്‍ ഒരു മെറ്റേണിറ്റി ലീവ് എടുക്കേണ്ടി വരും. പക്ഷേ അതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു- എന്നാണ് സമാന്ത രുത്ത് പ്രഭു പറഞ്ഞത്.
2025 ഡിസംബറിലായിരുന്നു സംവിധായകന്‍ രാജ് നിഡിമോരുവിനൊപ്പമുള്ള സമാന്തയുടെ വിവാഹം. 2025 ല്‍ തന്നെ താന്‍ വിവാഹിതയാവുമെന്നും, പറ്റിയാല്‍ അമ്മയാവുമെന്നും ആ വര്‍ഷത്തെ ന്യൂ ഇയര്‍ റസല്യൂഷനില്‍ സാം പറഞ്ഞിരുന്നു. കല്യാണം ആ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ, സാം തന്‍രെ അടുത്ത ആഗ്രഹവും ഉടന്‍ സാധിക്കുമെന്ന് ആരാധകര്‍ പ്രെഡിക്ട് ചെയ്തിരുന്നു.
ഒരു അമ്മയാവുക എന്ന തന്റെ ആഗ്രഹത്തെ കുറിച്ച് സമാന്ത പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. എത്ര വയസ്സായാലും, ഏത് സമയത്താണെങ്കിലും അതൊന്നും വിഷയമല്ല, അമ്മയാവുക എന്നത് എന്റെ ആഗ്രഹമാണ് എന്നാണ് സാം നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ 36 ആം വയസ്സിലാണ് സമാന്ത തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത്. ഓട്ടോഇമ്യൂണല്‍ അസുഖത്തെ അതിജീവിച്ചു വന്ന നടി ഇപ്പോഴും അതിന്റെ മെഡിറ്റേഷന്‍ തുടരുന്നുണ്ട്. അതിനിടയിലാണ് ഗര്‍ഭധാരണ.




English (US) ·