'സോളോ'യിലെ ദുല്‍ഖറിന്റെ നായിക, ആരാണ് വിശാലിന്റെ പ്രതിശ്രുതവധു സായ് ധന്‍സിക ?

8 months ago 7

vishanl sai dhanshika

വിശാലും സായ് ധൻസികയും, സായ് ധൻസിക | Photo: X/ cinemapluz, Instagram/ Sai Dhanshika

നടന്‍ വിശാലിന്റേയും നടി സായ് ധന്‍സികയുടേയും വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. സായ് ധന്‍സിക നായികയാവുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇരുവരും വിവാഹിതരാവുന്ന കാര്യം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 29-ന് ഇരുവരും വിവാഹിതരാവും. ഇതിനിടെ, 47-കാരനായ വിശാലിന്റെ വധു ആരാണ് എന്നാണ് ആരാധകര്‍ തേടിക്കൊണ്ടിരിക്കുന്നത്.

തമിഴില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത അഭിനേതാവാണ് സായ് ധന്‍സിക. 1989-ല്‍ തഞ്ചാവൂരില്‍ ജനിച്ച സായ് ധന്‍സിക, 2006-ല്‍ പുറത്തിറങ്ങിയ 'മനത്തോട് മഴൈക്കാലം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച സംവിധായകന്‍ അര്‍പുതന്‍ ഒരുക്കിയ ചിത്രത്തില്‍, മലയാള നടന്‍ ജയസൂര്യയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

2009-ല്‍ കന്നഡയില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കിലും ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനംചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സോളോ'യിലൂടെ മലയാളത്തില്‍ നടി സാന്നിധ്യം അറിയിച്ചു. 'സോളോ'യിലെ വേള്‍ഡ് ഓഫ് ശേഖറില്‍ ദുല്‍ഖറിന്റെ നായികാകഥാപാത്രമായ രാധികയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. കാഴ്ചാപരിമിതിയുള്ള നര്‍ത്തകിയുടെ വേഷമായിരുന്നു ചിത്രത്തില്‍.

രവിമോഹന്‍ നായകനായ 'പേരന്മൈ', സംവിധായകന്‍ ബാലയുടെ 'പരദേശി', രജനീകാന്തിന്റെ 'കബാലി', വിജയ് സേതുപതി നായകനായ 'ലാഭം' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ സായ് ധന്‍സിക ഭാഗമായിട്ടുണ്ട്. 'കബാലി'യില്‍ രജനീകാന്തിന്റെ മകളുടെ വേഷമാണ് സായ് ധന്‍സിക കൈകാര്യംചെയ്തത്.

സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'യോഗി ഡാ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് സായ് ധന്‍സിക പറഞ്ഞു.

Content Highlights: Who is Sai Dhanshika? Actress acceptable to wed Tamil prima Vishal

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article