സോഷ്യൽ മീഡിയയിൽ വീണ്ടും 'തീയിട്ട്' മമ്മൂട്ടി, 'രാജാവ് തിരിച്ചെത്തി'യെന്ന് ആരാധകർ; ചിത്രം വൈറൽ

8 months ago 10

04 May 2025, 05:51 PM IST

Mammootty

ജോർജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം | ഫോട്ടോ: Instagram

ടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന സ്വന്തം ചിത്രങ്ങൾക്ക് പ്രത്യേക ശ്രദ്ധ കിട്ടാറുണ്ട്. പല ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വഴിയൊരുക്കാറുണ്ട്. നിർമാതാവ് ജോർജ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഒരു ചിത്രവും വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

അടുത്തിടെ ചികിത്സയുടെ ഭാ​ഗമായി സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. ചികിത്സ കഴിഞ്ഞ് അദ്ദേഹം തിരികെയെത്തുന്നതിന്റെ വീഡിയോ നേരത്തേ പ്രചരിച്ചിരുന്നു. സിനിമയുടെ തിരക്കുകളിൽനിന്നെല്ലാം മാറി വിശ്രമത്തിലായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നില്ല. അതിനിടെയാണ് ആരാധകർക്ക് സർപ്രൈസ് ആയി ജോർജ് മമ്മൂട്ടിയുടെ ചിത്രം പുറത്തുവിട്ടത്.

സർവജ്ഞൻ എന്നാണ് ചിത്രത്തിനൊപ്പം ജോർജ് കുറിച്ചിരിക്കുന്നത്. ഒരു കിരീടചിഹ്നവും ഒപ്പം ചേർത്തിട്ടുണ്ട്. വിദൂരതയിലേക്ക് ക്യാമറക്കണ്ണിലൂടെ നോക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അയാൾ വലിയൊരു സി​ഗ്നൽ തന്നിട്ടുണ്ട്, രാജാവ് തിരിച്ചെത്തി എന്നെല്ലാമാണ് വന്നിരിക്കുന്ന പ്രതികരണങ്ങൾ.

നവാ​ഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിനായകനാണ് മറ്റൊരു പ്രധാനവേഷത്തിൽ. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പമുള്ള ബി​ഗ് ബജറ്റ് ചിത്രവും മമ്മൂട്ടിയുടേതായി വരുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ​ഗ്രേസ് ആന്റണി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റുപ്രധാനവേഷങ്ങളിൽ.

Content Highlights: "The King is Back": Mammootty's New Photo Ignites Social Media Frenzy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article