പക്ഷേ ചെറുപ്പത്തില്‍ ഉള്ള താന്‍ ഇങ്ങനെ ആയിരുന്നില്ല എന്ന് നയന്‍ വെളിപ്പെടുത്തുന്നു. ഒട്ടും ആത്മവിശ്വാസമില്ലാത്ത പെണ്‍കുട്ടിയായിരുന്നുവത്രെ നയന്‍താര. പേളി മാണി ഷോയില്‍, ടീനേജുകാരിയായ നയന്‍താരയോട് ഇപ്പോഴുള്ള നയന്‍താരയ്ക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നയന്‍താര. നീ ഇവിടെ എത്തും എന്ന് പറഞ്ഞ് അവള്‍ക്ക് ആത്മവിശ്വാസം പകരാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് നയന്‍താര മറുപടി നല്‍കി.
16 വര്‍ഷത്തോളം മലയാളത്തില്‍ ഒരഭിമുഖം നല്‍കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയന്‍താര, പഴയ അഭിമുഖങ്ങളൊന്നും കാണാറില്ല
അച്ഛന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായതുകൊണ്ട് ഗള്‍ഫ് നാടുകളിലും ഡല്‍ഹിയിലും ഗുജറാത്തിലുമൊക്കെയായിട്ടാണ് ഞാന്‍ പഠിച്ചത്. അവിടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല, എല്ലാവരും പല നാട്ടില്‍ നിന്നും വന്നവരാണ്, അതുകൊണ്ട് തന്നെ എല്ലാവരും ഒരുപോലെയുമാണ്.
പക്ഷേ നാട്ടിലേക്ക് വന്നപ്പോള്‍ അതായിരുന്നില്ല അവസ്ഥ. ഹോ അവള്‍ ഗള്‍ഫില്‍ നിന്ന് വന്നതാണ്, ഡല്‍ഹിയില്‍ നിന്ന് വന്നതാണ് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന അവസ്ഥ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ടായി. അവരെല്ലാം ഒരു ഗ്യാങ്, ഞാന്‍ ഒറ്റയ്ക്ക് എന്നത് പോലെ. എന്ന് കരുതി എന്റെ സ്‌കൂള്‍ ജീവിതം വളരെ മോശമായിരുന്നു എന്നല്ല, കേന്ദ്രവിദ്യാലയത്തിലാണ് ഞാന്‍ പഠിച്ചത്.
സ്‌കൂളും ടീച്ചേഴ്‌സും എല്ലാം നല്ലതായിരുന്നു. പക്ഷേ അവിടെയുണ്ടായ ഈ വേര്‍തിരിവ് എന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. എല്ലാത്തില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തുന്നത് പോലെ തോന്നി. അതോടെ എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നലുമുണ്ടായി. പഠിക്കാനൊക്കെ മിടുക്കിയായിരുന്നുവെങ്കിലും, അതിനപ്പുറം ഒന്നിനും കഴിയില്ല എന്നായിരുന്നുവത്രെ നയന്‍താരയുടെ ചിന്ത. അവിടെ നിന്നാണ് ഇന്ന് കാണുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് നയന്‍താര വളര്‍ന്നത്.
എങ്ങനെയാണ് നയൻതാര തൻറെ സമാധാനം കണ്ടെത്തുന്നത് എന്ന് പേളി മാണി ചോദിക്കുന്നുണ്ട്. അതൊരു വലിയ പ്രോസസ് ആണ്, അങ്ങനെയൊന്നും പറഞ്ഞു തരാൻ സാധിക്കില്ല. പക്ഷേ ഞാനത് മാനേജ് ചെയ്യുന്നുണ്ട്. എനിക്കറിയാം ഞാൻ ബെസ്റ്റ് ആണ് എന്ന്- നയൻതാര ആത്മവിശ്വാസത്തോടെ പറഞ്ഞു




English (US) ·