മോഹൻലാൽസോഷ്യല് മീഡിയയില്‍ മുഴുവന്‍ ഇന്നലെ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. പിറന്നാള്‍ ആഘോഷം മാത്രമായിരുന്നില്ല, ദൃശ്യം ത്രിയുടെ മഹാവിജയവും ആരാധകര്‍ ആഘോഷമാക്കി. അതിന്റെ വിജയാഘോഷങ്ങള്ക്കൊപ്പമായിരുന്നു ഇന്നലെ മോഹന്‍ലാലിന്റെ ബര്‍ത്ത് ഡേയും ആരാധകര്‍ ആഘോഷിച്ചത്. എല്ലാം കൊണ്ടും വളരെ പോസിറ്റീവായ, സന്തോഷം നിറഞ്ഞ ഒരു ദിവസമായിരുന്നു മോഹന്‍ലാലിന് ഈ ബര്‍ത്ത് ഡേ ദിവസം.
Also Read: എനിക്ക് ഇന്റിപെന്റ്ഡ് ആവണം, ഒരുപാട് കാര്യങ്ങള്‍ പഠിക്കണം; അസിന്റെ എട്ട് വയസ്സുകാരിയായ മകളുടെ ലക്ഷ്യം?പിറന്നാള്‍ ആഘോഷത്തിന് ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം സ്നേഹം അറിയിച്ച് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തി. കറുപ്പ് ഷര്‍ട്ട് ധരിച്ച് സ്റ്റെപ്സില്‍ നില്ക്കുന്ന, മനോഹരമായ ചിരിയോടു കൂടിയ ഒരു ഫോട്ടോയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.
സ്നേഹത്തിന്റെ ഒരു സമുദ്രത്തിലേക്കാണ് ഇന്ന് ഞാന്‍ ഉണര്‍ന്നത്, അതെന്നെ വളരെയധികം സ്പര്‍ശിച്ചു. ഓരോ ആശംസയും ഓരോ പ്രാര്‍ത്ഥനയും, ഓരോ ഹൃദയംഗമമായ സന്ദേശവും എന്റെ ഹൃദയത്തെ വളരെയധികം നന്ദിയാല്‍ നിറച്ചിരിക്കുന്നു. എന്റെ ചുറ്റും ഇത്രയും ഊഷ്മളതയും ദയയും ഉള്ളതില്‍ ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് ഇതുപോലുള്ള നിമിഷങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു. എന്റെ യാത്രയുടെ മനോഹരമായ ഭാഗമായതിനും ഇന്നത്തെ ദിവസത്തെ ഇത്ര സവിശേഷമാക്കിയതിനും നന്ദി. നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി- എന്നാണ് ഫോട്ടോയ്ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്.
പോസ്റ്റിന് താഴെയും മലയാളത്തിന്റെ മഹാ നടന് ആശംസകള്‍ അറിയിച്ച് ആരാധകര്‍ എത്തുന്നു. ഇന്നലെ റിലീസ് ചെയ്ത ദൃശ്യം 3 യുടെ വിശേഷങ്ങളും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. മികച്ച പര്തികരണങ്ങളാണ് സിനിമയ്ക്ക് വരുന്നത്.






English (US) ·