അച്ഛന്‍ മരണപ്പെട്ടതിന് ശേഷം പലരും വീട്ടിലേക്ക് വരികയും ആദരവ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലരും അതിന് ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല. പക്ഷേ ദിലീപേട്ടന്റെ ഫോണ്‍ കോള്‍ എല്ലാ ആഴ്ചയും വരും. അമ്മ ഓകെയല്ലേ എന്ന് ചോദിച്ചുകൊണ്ടായിരിക്കും കോള്‍. ഇടയ്ക്ക് കാവ്യ മാധവനൊപ്പം വീട്ടിലേക്ക് വരാനിരുന്നതായിരുന്നു, ഞാന്‍ കാരണം അത് മുടങ്ങി- എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. പലരും വാക്കുകളില്‍ മാത്രം ഒതുക്കുന്ന സ്‌നേഹവും കരുതലും ദിലീപ് പ്രകടിപ്പിക്കുന്നത് എങ്ങനെയാണ് എന്ന തരത്തിലായിരുന്നു അന്ന് സംസാരം.
വാപ്പച്ചിയുടെ ചാലു, പിന്നാലെ നടന്ന് സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എന്നും കൂടെയുണ്ട് വാപ്പച്ചി!
പിന്നീടിപ്പോള്‍, കൊച്ചിന്‍ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി, അവിടെ പാല് കാച്ചലിന് ഏറ്റവും ആദ്യം ശ്രദ്ധ നേടിയത് ദിലീപ് തന്നെയാണ്. ഈ പതിനാറ് വര്‍ഷക്കാലം എങ്ങനെയൊക്കെ ദിലീപേട്ടന്‍ തങ്ങളെ സഹായിച്ചു എന്ന് കൊച്ചിന്‍ ഹനീഫയുടെ അളിയന്‍ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ അത്രയേറ ബഹുമാനത്തോടെയാണ് കേട്ടത്.
കൊച്ചിന്‍ ഹനീഫ മരണപ്പെടുമ്പോള്‍ ഇരട്ടക്കുട്ടികള്‍ക്ക് 2 വയസ്സ് മാത്രമായിരുന്നു പ്രായം. ഈ പതിനാറ് വര്‍ഷത്തിനിടയില്‍ എന്ത് കാര്യത്തിനും ആദ്യം ഓടിയെത്തുന്നതും സഹായം നല്‍കുന്നതും ദിലീപേട്ടനാണ്. ഒരു കോളിന് അപ്പുറത്തേക്ക് അദ്ദേഹമുണ്ട്. ഷൂട്ടിങ് തിരക്കില്‍ കോള്‍ മിസ്സായാല്‍ പിന്നെ തിരിച്ചു വിളിക്കുന്നത് ഒരു നൂറ് സോറി പറഞ്ഞുകൊണ്ടാവും. ദിലീപേട്ടന്റെ ജീവിതത്തില്‍ ഒരു മോശം അനുഭവമുണ്ടായി അദ്ദേഹം ജയിലില്‍ ആയപ്പോഴും ഹനീഫാക്കായുടെ കുടുംബത്തിലേക്ക് എത്തേണ്ടത് കൃത്യമായി എത്തണം എന്ന് പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ. ഇത്രയും വര്‍ഷം, ഇക്കാര്യങ്ങളൊന്നും ദിലീപ് എവിടെയും പറഞ്ഞിട്ടില്ല, ഇപ്പോള്‍ സഹായം കിട്ടിയവരായി തുറന്ന് പറയുമ്പോഴാണ് ദിലീപ് എന്ന നന്മമരത്തിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയും എത്തുന്നത്.
കൊച്ചിന്‍ ഹനീഫയ്ക്കും കുടുംബത്തിനും മാത്രമല്ല, താന്‍ ജയിലില്‍ ആയപ്പോഴും സഹായിച്ചിരുന്നവരുടെ ആരുടെയും കാര്യത്തില്‍ മുടക്കം വരരുത് എന്ന് ദിലീപ് പ്രത്യേകം പറഞ്ഞിരുന്നുവത്രെ. വെട്ടം എന്ന സിനിമയില്‍ നായിക ദിലീപിനെ കുറിച്ച് പറയുന്ന അതേ ഡയലോഗിനൊപ്പമാണ് ഇത്തരം സഹായത്തിന്റെ കഥകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്, അയാള്‍ കള്ളനൊന്നുമല്ല സര്‍, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ്- എന്ന്




English (US) ·