സ്‌പെയിനില്‍ കല്യാണം, ചെന്നൈയില്‍ റിസപ്ഷന്‍; അനിരുദ്ധ് - കാവ്യ മാരന്‍ വിവാഹം എപ്പോള്‍?

1 week ago 3
kavya anirudhകാവ്യ മാരനും അനിരുദ്ധ് രവി ചന്ദറും
ഒരു വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ കോ പ്രൊഡ്യൂസര്‍ കാവ്യ മാരന്റെയും വിവാഹം . ഇപ്പോഴിതാ വീണ്ടും!

ഈ വര്‍ഷം തന്നെ ഇരുവരുടെയും വിവാഹമുണ്ടാവും എന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. വിവാഹത്തിന് രണ്ട് വീട്ടുകാരും സമ്മതം അറിയിച്ചുവത്രെ. ഇന്ത്യയില്‍ വച്ചല്ല കല്യാണം പ്ലാന്‍ ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ സ്‌പെയിനില്‍ വച്ചായിരിക്കും വിവാഹം, ചെന്നൈയില്‍ സിനിമ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു റിസപ്ഷനും നടത്തും എന്നാണ് വിവരം.

Also Read: ആരോട് എന്ത് പറയണം എന്ന ബോധം വേണം, അതില്ലാത്തത് കൊണ്ട് നഷ്ടപ്പെട്ടതിനെ കുറിച്ച് മീര നന്ദന്‍

എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് അനിരുദ്ധോ കാവ്യയോ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത കേട്ട മാതി കേള്‍ക്കാത്ത പാതി ആരാധകര്‍ അതേറ്റെടുത്തു കഴിഞ്ഞു. അവസാനം അനിരുദ്ധും സിംഗിള്‍ ലൈഫ് അവസാനിപ്പിക്കാന്‍ പോകുന്നു, ഇനി ആര് ഞങ്ങള്‍ സിംഗിള്‍ പസങ്കളുക്ക് വേണ്ടി നല്ല ബീറ്റ്‌സുള്ള പാട്ടെഴുതും എന്ന നിരാശയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ഗോസിപ്പുകള്‍ സത്യമാവുന്നു എന്ന് പറഞ്ഞ് ആശംസകള്‍ അറിയിക്കുന്നവരുമുണ്ട്.

ഇതാദ്യമായല്ല കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ വിവാഹ വാര്‍ത്തകള്‍ ശക്തമായപ്പോള്‍ പ്രതികരണവുമായി ഇനിരുദ്ധ് എക്‌സില്‍ എത്തിയിരുന്നു. കല്യാണമോ.. എനിക്കോ, വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത് അവസാനിപ്പിക്കൂ- എന്നാണ് അന്ന അനിരുദ്ധ് പ്രതികരിച്ചത്. അതുപോലെ ഇപ്പോള്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയ്ക്കും വൈകാതെ ക്ലാരിഫിക്കേഷന്‍ നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: ഞാന്‍ ഭയങ്കര ധൂര്‍ത്താണ്, ഒരുലക്ഷം രൂപ കിട്ടിയാല്‍ അടുത്ത ദിവസം കൊണ്ട് തീര്‍ക്കും എന്ന് ഉര്‍വശി; എന്താണ് ചെയ്യുന്നത്?


2024 മുതലാണ് കാവ്യയും അനിരുദ്ധും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ വന്നു തുടങ്ങിയത്. പിന്നാലെ ഇരുവരും വിദേശ രാജ്യത്ത് അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ എന്ന് പറഞ്ഞ് ഏതാനും ഫോട്ടോകളും വൈറലായിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ച് ഇതുവരും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായവരില്‍ ഒരാളായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരന്‍.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article