Published: August 10, 2025 08:29 AM IST Updated: August 10, 2025 08:38 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസൺ തുടങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കെ സ്‌ലൊവേന്യക്കാരൻ ഫോർവേഡ് ബെന്യമിൻ ഷെഷ്കോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ജർമൻ ക്ലബ് ലൈപ്സീഗിൽനിന്ന് 9.8 കോടി ഡോളറിനാണ് (ഏകദേശം 8700 കോടി രൂപ) ഇരുപത്തിരണ്ടുകാരൻ താരവുമായി മാൻ. യുണൈറ്റഡ് 5 വർഷത്തെ കരാർ ഒപ്പുവച്ചത്.
കഴിഞ്ഞ സീസണിൽ, തരംതാഴ്ത്തൽ മേഖലയിൽനിന്നു കഷ്ടിച്ച് 3 പോയിന്റ് മാത്രം അകലെ 15–ാം സ്ഥാനത്തായിരുന്നു യുണൈറ്റഡ്. ഗോളടിക്കാൻ താരങ്ങളില്ലാത്തതിന്റെ പേരിലാണു യുണൈറ്റഡിന്റെ കളി മോശമായതെന്നു മനസ്സിലാക്കി ഈ സീസണിൽ ടീമിലെത്തിക്കുന്ന മൂന്നാമത്തെ സ്ട്രൈക്കറാണു ഷെഷ്കോ.
ബ്രസീലുകാരൻ മത്തേവൂസ് കുഞ്ഞ, കാമറൂൺ താരം ബ്രയൻ എംബ്യൂമോ എന്നിവരെ യുണൈറ്റഡ് നേരത്തേ ടീമിലെത്തിച്ചിരുന്നു. യുണൈറ്റഡിന്റെ മുൻ സ്വീഡിഷ് സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചുമായാണ് ഷെഷ്കോയെ ആരാധകർ താരതമ്യം ചെയ്യുന്നത്. ആറടി അഞ്ചിഞ്ചുകാരനായ സ്ലാറ്റന്റെ അത്രയും ഉയരമുണ്ട് ഷെഷ്കോയ്ക്കും.
English Summary:








English (US) ·