Published: October 17, 2025 09:02 AM IST Updated: October 17, 2025 11:02 AM IST
1 minute Read
-
സ്വകാര്യ അക്കാദമികളിലെ അശാസ്ത്രീയ പരിശീലനം കുട്ടികൾക്ക് തിരിച്ചടിയാകുന്നതായി യു.ഷറഫലി
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്സിൽ ആദ്യ 8 സ്ഥാനങ്ങൾ നേടുന്നവരെ സ്പോർട്സ് കൗൺസിലിന്റെ സ്പെഷലൈസ്ഡ് പരിശീലന കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതി ഈ വർഷം മുതൽ നടപ്പാക്കുമെന്ന് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി. കേരള സ്കൂൾ ഒളിംപിക്സിനു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിച്ച ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ ആശയക്കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ഷറഫലി.
കായികമേളയിൽനിന്നു കുട്ടികളെ തിരഞ്ഞെടുക്കാനും പരിശീലനം നൽകാനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും. അവർക്കു വിദഗ്ധ പരിശീലകരെ ഏർപ്പെടുത്തും. പറ്റുമെങ്കിൽ കുട്ടികൾക്കു പോക്കറ്റ് മണിയും നൽകും– ഷറഫലി പറഞ്ഞു. കായികമേളകളിൽ നേട്ടമുണ്ടാക്കാനായി സ്വകാര്യ സ്കൂൾ അക്കാദമികൾ കുട്ടികൾക്ക് അശാസ്ത്രീയ പരിശീലനം നൽകുന്നുവെന്നു ഷറഫലി ആരോപിച്ചു. സ്വകാര്യ സ്കൂൾ അക്കാദമികൾ രക്ഷിതാക്കൾക്കു വലിയ ഓഫർ നൽകി കുട്ടികളെ കൊണ്ടുപോകുന്നു. സ്കൂൾ കായികമേളകളിൽ റിസൽറ്റുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. കുട്ടികൾക്കു ശാസ്ത്രീയ പരിശീലനം നൽകി അവരെ മികച്ച അത്‌ലീറ്റാക്കാനുള്ള ശ്രമങ്ങൾ നിർഭാഗ്യവശാൽ നടക്കുന്നില്ല. ഇതോടെ, സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റലുകളിലേക്കുള്ള അത്‌ലറ്റിക്സ് സിലക്‌ഷനിൽ പങ്കെടുക്കാൻ കുട്ടികളെ ലഭിക്കുന്നില്ല. വനിതാ അത്‌ലീറ്റുകളുടെ എണ്ണവും വളരെ കുറഞ്ഞതായി ഷറഫലി പറഞ്ഞു.
English Summary:








English (US) ·