സ്കൂളിൽ പഠിക്കുമ്പോഴേ തുടങ്ങിയ പ്രണയമാണ്; ആരാണ് ഡിലൻ എഫ്രോണിന്റെ കാമുകി കോട്നി കിം​ഗ്

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam17 Sept 2025, 2:56 pm

ഹോളിവുഡിലെ പ്രണയ ബന്ധത്തിനെല്ലാം വളരെ ചുരുങ്ങിയ നാളുകളുടെ ആയുസ് മാത്രമേയുള്ളൂ. എന്നാൽ ഡിലൻ എഫ്രോണും കോട്നി കിം​ഗുമായുള്ള പ്രണയം പത്ത് വർഷത്തിലേറെയായി. സ്കൂൾ കാലം മുതൽ തുടങ്ങിയതാണ് എന്ന് എഫ്രോൺ പറയുന്നു

Dylan Efronഡിലൻ എഫ്രോണിൻറെ പ്രണയിനി
ഹോളിവുഡ് താരം സാക് എഫ്രോണിന്റെ ഇളയ സഹോദരൻ എന്ന നിലയിൽ ഏറെ ശ്രദ്ധേയനാണ് ഡിലൻ എഫ്രോൺ . റിയാലിറ്റി ടെലിവിഷൻ ഷോകളിലൂടെ എഫ്രോൺ തന്റേതായ ഒരു ഐഡന്റിറ്റിയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ദി ട്രെയ്റ്റേഴ്സ് സീസൺ 3 വിജയിക്കുകയും ഇപ്പോൾ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് സീസൺ 34 ൽ മത്സരിക്കുകയും ചെയ്ത ശേഷം എഫ്രോണിന് ആരാധകരും ഏറെയായി.

ആരാണ് ഡിലൻ എഫ്രോണിന്റെ കാമുകി കോട്നി കിംഗ് എന്നാണ് ഇപ്പോൾ ആളുകൾ തിരയുന്നത്. തന്റെ ഹൈ സ്കൂൾ കാലം മുതൽ ഡിലൻ എഫ്രോൺ കോട്നി കിംഗുമായി ഡേറ്റിങിലാണ്, അതിപ്പോൾ ഏകദേശം ഒരു പതിറ്റാണ്ടോളമായി. കാലിഫോർണിയയിലെ സ്കൂൾ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമെല്ലാം.

Also Read: തല കുനിക്കരുത് എന്ന് അന്ന് മോദിജി പറഞ്ഞു; ഇന്ന് നരേന്ദ്ര മോദിയായി സ്ക്രീനിൽ എത്താൻ പോകുന്ന സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ഒരു പോട്കാസ്റ്റിൽ തന്റെ പ്രണയത്തെ കുറിച്ച് ഡിലൻ എഫ്റോൺ സംസാരിച്ചിരുന്നു. ഞങ്ങളുടെ ബന്ധം വളരെ നല്ല രീതിയിലാണ് പോകുന്നത്. ലോകത്തിന് മുന്നിൽ ഞാനവളെ മറച്ചുവയ്ക്കുകയോ, പ്രണയത്തെ കുറിച്ച് പറയാതെയോ അല്ല. എന്റെ തൊഴിൽ എന്താണെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്നും കോട്നി കിംഗിന് അറിയാം. അവളെന്നെ വളരെ നന്നായി മനസ്സിലാക്കുന്നു. ക്യാമറയെ ഫേസ് ചെയ്യാനോ ലൈം ലൈറ്റിലേക്ക് വരാനോ പ്രണയിനിയ്ക്ക് ഇഷ്ടമല്ല എന്നും താരം വ്യക്തമാക്കി.

ഹോളിവുഡ് സിനിമ ഇന്റസ്ട്രിയുടെയോ മിനിസ്ക്രിൻ ഇന്റസ്ട്രിയുടെയോ ഭാഗമല്ല ഡിലൻ എഫ്രോണിന്റെ കാമുകി. പക്ഷെ ടെലിവിഷൻ റിയാലിറ്റി ഷോകൾ കോട്നിയ്ക്ക് വളരെ ഇഷ്ടമാണ് എന്ന് എഫ്രോൺ പറഞ്ഞിട്ടുണ്ട്. എല്ലാ ഷോകളും കുത്തിയിരുന്ന് കാണും, എന്റെ ഷോകളോ എപ്പിസോഡോ ഒന്നും തന്നെ മുടക്കാറില്ല എന്നും എഫ്രോൺ പറയുന്നു

Also Read: രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ പാടുപെടുന്നത് കണ്ടിട്ടുണ്ട്! ഇന്ന് ഞങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങുന്നത് ഞങ്ങൾ തന്നെ

തന്റെ വളർച്ചയിൽ ഒപ്പം നിൽക്കുന്നവളാണ് പ്രണയിനി. മിനിസ്ക്രീൻ അവാർഡ് ഷോകളിൽ എല്ലാം ഡിലൻ എഫ്രോൺ പോകുകയും, റെഡ് കാർപെറ്റിൽ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുകയും ചെയ്യുമ്പോൾ കോട്ലി കിങ് ക്യാമറയ്ക്ക് പിന്നിൽ നിൽക്കുകയാണ് ചെയ്യാറുള്ളത്. ഇത് തന്റെ പ്രൊഷൻണൽ ലൈഫും പേഴ്സണൽ ലൈഫും ബാലൻസ് ചെയ്യാൻ ഏറെ സഹായിക്കാറുണ്ട് എന്നും എഫ്രോൺ പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article