Published: October 26, 2025 07:40 PM IST
1 minute Read
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി പരാതി. സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ അത്‍ലീറ്റിനെ പ്രായം തിരുത്തി മത്സരിപ്പിച്ചെന്നാണു പരാതി ഉയർന്നത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിനായി മത്സരിച്ച വിദ്യാര്‍ഥിനിക്ക് 21 വയസ്സുണ്ടെന്നു തെളിയിക്കുന്ന രേഖ മനോരമ ന്യൂസിനു ലഭിച്ചു.
ഉത്തർപ്രദേശുകാരിയായ ജ്യോതി ഉപാധ്യായ 100,200 മീറ്ററുകളിൽ മത്സരിച്ച് വെള്ളി നേടിയിരുന്നു. സീനിയർ വിഭാഗത്തിൽ 19 വയസ്സിനു താഴെ പ്രായമുള്ളവർക്കാണ് മത്സരിക്കാൻ അനുമതിയുള്ളത്. ഈയിനത്തിൽ ജ്യോതിയെ തിരുകിക്കയറ്റിയെന്നാണു പരാതി. മത്സരങ്ങളിൽ നാലാം സ്ഥാനത്തെത്തിയ തൃശൂർ ആളൂർ ആർഎംഎച്ച്എസ്എസും പാലക്കാട് ജില്ലാ ടീമുമാണു പരാതിയുമായി രംഗത്തെത്തിയത്.
ഇന്ത്യൻ അത്‍ലറ്റിക്സ് ഫെഡറേഷന്റെ ഡാറ്റ ബേസ് അനുസരിച്ച് 2004 മേയ് നാലിന് ജനിച്ച ജ്യോതിക്ക്, 21 വയസ്സും അഞ്ചു മാസവും 21 ദിവസവും പ്രായമുണ്ട്. ജ്യോതിയെ അയോഗ്യയാക്കിയാൽ പരാതിപ്പെട്ട സ്കൂളിലെ വിദ്യാർഥികൾക്കായിരിക്കും മെഡലുകൾ ലഭിക്കുക.
English Summary:








English (US) ·