Published: October 16, 2025 10:58 AM IST
1 minute Read
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. ആദ്യം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ സൂപ്പർ ലീഗ് കേരള (എസ്എൽകെ) മത്സര വേദിയായതിനാൽ ടർഫിന് കേടുപാട് സംഭവിക്കാതിരിക്കാൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.
അത്‌ലറ്റിക്സിലെ ത്രോ മത്സരങ്ങളും ഇവിടെ നടക്കും. ട്രാക്ക് ഇനങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്. 21ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ട്രോഫി ഘോഷയാത്ര ഇന്ന് കാസർകോട് നിന്ന് ആരംഭിക്കും. മേളയുടെ മുഖ്യ ഭക്ഷണപ്പുര നേരത്തെ നിശ്ചയിച്ചിരുന്ന തൈക്കാട് പൊലീസ് മൈതാനത്തു നിന്നു പുത്തരിക്കണ്ടം മൈതാനത്തേക്കു മാറ്റി.
English Summary:








English (US) ·