Published: November 23, 2025 07:10 AM IST Updated: November 23, 2025 10:11 AM IST
1 minute Read
-
ഇരുവരും യുപി സ്വദേശികൾ; ആധാർ കാർഡ് വ്യാജമെന്ന് കണ്ടെത്തി
തിരുവനന്തപുരം ∙ പ്രായത്തട്ടിപ്പിൽ സംശയനിഴലിലായ ഉത്തർപ്രദേശുകാരായ 2 വിദ്യാർഥികളെ ദേശീയ സ്കൂൾ മീറ്റിനുള്ള കേരള ടീമിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ സഞ്ജയ് (കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ്), സീനിയർ ആൺകുട്ടികളുടെ റിലേ ടീമിലുൾപ്പെട്ട പ്രേം ഓജ (തിരുനാവായ നവാമുകുന്ദ സ്കൂൾ) എന്നിവരെയാണ് പുറത്താക്കിയത്.
ഇവർ റജിസ്ട്രേഷനായി നൽകിയ ആധാർ രേഖ വ്യാജമാണെന്നു തെളിഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ 2 പേരുടെയും പ്രായം 20ന് മുകളിലാണെന്നും കണ്ടെത്തി. സംസ്ഥാന മീറ്റിൽ 100 മീറ്ററിലെ ആറാം സ്ഥാനക്കാരനായാണ് പ്രേം ഓജ ദേശീയ മീറ്റിനുള്ള റിലേ ടീമിൽ ഇടം നേടിയത്. എന്നാൽ പരിശീലന ക്യാംപിൽ പ്രേം ഓജ എത്തിയിരുന്നില്ല. ഒഴിവാക്കിയവർക്കു പകരം തൊട്ടുതാഴെയുള്ള സ്ഥാനക്കാരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുല്ലൂരാംപാറ സ്കൂളിലെ വിദ്യാർഥിയായിരുന്ന, ഉത്തർപ്രദേശുകാരി ജ്യോതി ഉപാധ്യായയെ, പ്രായത്തട്ടിപ്പ് നടത്തിയതായി തെളിഞ്ഞതോടെ നേരത്തേ വിദ്യാഭ്യാസ വകുപ്പ് വിലക്കിയിരുന്നു. സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്ററുകളിൽ വെള്ളി നേടിയ ജ്യോതിക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ഫലം തടഞ്ഞിരുന്നു. പിന്നീടാണ് തട്ടിപ്പ് സ്ഥിരീകരിച്ച് വിലക്കേർപ്പെടുത്തിയത്. സംസ്ഥാന കായികമേളയ്ക്കു പിന്നാലെ ജ്യോതിയും നാട്ടിലേക്കു മടങ്ങിയിരുന്നു.
English Summary:








English (US) ·