സ്കോട്ട് മക്ടോമിനെയുടെ വണ്ടർ ഗോൾ ചിത്രം പതിച്ച പൗണ്ടുമായി സ്കോട്‌ലൻഡ്

5 days ago 2

മനോരമ ലേഖകൻ

Published: May 27, 2026 03:02 PM IST

1 minute Read

ഡെൻമാർക്കിനെതിരെ ഓവർഹെഡ് 
കിക്കിലൂടെ ഗോൾ നേടുന്ന മക്ടോമിനെ, മക്ടോമിനെയുടെ ചിത്രം പതിച്ച പൗണ്ട് നോട്ട്.
ഡെൻമാർക്കിനെതിരെ ഓവർഹെഡ് കിക്കിലൂടെ ഗോൾ നേടുന്ന മക്ടോമിനെ, മക്ടോമിനെയുടെ ചിത്രം പതിച്ച പൗണ്ട് നോട്ട്.

മാഞ്ചസ്റ്റർ∙ 28 വർഷത്തിനു ശേഷം ഫിഫ ലോകകപ്പിന് യോഗ്യത നേടിയതിന്റെ സന്തോഷം ആഘോഷിക്കാൻ വ്യത്യസ്ത വഴികൾ തേടുകയാണ് സ്കോട്‌ലൻഡുകാർ. ഇതിന്റെ ഭാഗമായി, ദേശീയ ടീമിലെ സൂപ്പർ താരം സ്കോട്ട് മക്ടോമിനെയുടെ വണ്ടർ ഗോളിന്റെ ചിത്രം പതിച്ച 20 പൗണ്ട് നോട്ട് ബാങ്ക് ഓഫ് സ്കോട്‌ലൻഡ് പുറത്തിറക്കി. കഴിഞ്ഞ നവംബറിൽ ഡെൻമാർക്കിനെതിരായ മത്സരത്തിലായിരുന്നു മക്ടോമിനെയുടെ ഓവർ ഹെഡ് കിക്ക് ഗോ‍ൾ. മത്സരത്തിൽ 4–2ന് ജയിച്ചതോടെയാണ് സ്കോട്‌ലൻഡ് ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചത്.

1998ലാണ് ഇതിനു മുൻപ് സ്കോട്‌ലൻഡ് ലോകകപ്പിൽ കളിച്ചത്. 100 നോട്ടുകളാണ് ഇത്തരത്തിൽ പുറത്തിറക്കിയതെന്നും ആരാധകർക്ക് വിവിധ മത്സരങ്ങളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ഇവ സ്വന്തമാക്കാമെന്നും അധികൃതർ അറിയിച്ചു. ഗ്രൂപ്പ് എച്ച്–ൽ ഹെയ്റ്റി, മൊറോക്കോ, ബ്രസീൽ എന്നിവർക്കൊപ്പമാണ് സ്കോട്‌ലൻഡ്.

English Summary:

Scotland Celebrates World Cup Berth with Special Edition Notes

Read Entire Article