Published: December 15, 2025 01:46 AM IST
1 minute Read
ചെന്നൈ∙ സ്ക്വാഷ് ലോകകപ്പ് കിരീടത്തിൽ ആദ്യമായി മുത്തമിട്ട് ഇന്ത്യ. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഹോങ്കോങ്ങിനെ അട്ടിമറിച്ചു. സ്കോർ 3–0. ആദ്യ മത്സരത്തിൽ, ലോക റാങ്കിങ്ങിൽ 37ാം സ്ഥാനത്തുള്ള ലീ കായീയെ 3–1ന് പരാജയപ്പെടുത്തി തമിഴ്നാട് താരം ജോഷ്ന ചിന്നപ്പ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി. തൊട്ടടുത്ത മത്സരത്തിൽ ഇന്ത്യൻ ഒന്നാം നമ്പർ താരം അഭയ് സിങ് 3–0ത്തിന് അലക്സ് ലാവുവിനെ മുട്ടുകുത്തിച്ചു. മൂന്നാം മത്സരത്തിൽ തൊമാട്ടോഹോയെ അനഹത് സിങ് തോൽപിച്ചതോടെ (3–0) ഇന്ത്യൻ വിജയം സമ്പൂർണമായി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Chennai Super Kings എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·