
ഒരു റൊണാൾഡോ ചിത്രത്തിൽ അശ്വിൻ ജോസ് | സ്ക്രീൻഗ്രാബ്
സിനിമാ മോഹവുമായി നടക്കുന്ന റൊണാൾഡോയുടെ കഥ പറയുന്ന “ഒരു റൊണാൾഡോ ചിത്ര”ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജീവിതത്തിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പേറി നടക്കുന്ന റൊണാൾഡോയുടെ ജീവിതവും പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നു. അശ്വിൻ ജോസാണ് റൊണാൾഡോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അശ്വിൻ ജോസ്, ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി, മിഥുൻ എം ദാസ്, ഇന്ദ്രൻസ്, ലാൽ, അൽതാഫ് സലീം, സുനിൽ സുഗത, മേഘനാദൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. റിനോയ് കല്ലൂർ ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമ്മാണം ഫുൾഫിൽ സിനിമാസ്. ഛായാഗ്രഹണം പി.എം.ഉണ്ണികൃഷ്ണനും സംഗീതം ദീപക് രവിയും, ചിത്ര സംയോജനം സാഗർ ദാസും നിർവഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി എബ്രഹാം, ചീഫ് അസോസിയറ്റ് ബൈജു ബാലൻ, അസോസിയറ്റ് ഡയറക്ടർ ജിനു ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, ലൈൻ പ്രൊഡ്യൂസർ രതിഷ് പുരയ്ക്കൽ, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പിആർഒ പ്രജീഷ് രാജ് ശേഖർ, പബ്ലിസിറ്റി & പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്. വിതരണം ഫുൾഫിൽ സിനിമാസ് ത്രൂ തന്ത്ര മീഡിയ റിലീസ്. ചിത്രം 25ന് തിയേറ്ററുകളിലെത്തും.
Content Highlights: Oru Ronaldo Chithram Malayalam Movie Official Trailer





English (US) ·