സ്നേഹിച്ചവർ തന്നെ ചതിച്ചു! ഗോസിപ്പ് ഉണ്ടാക്കാൻ അവർ തന്നെ മുൻപിൽ നിന്നു; പ്രണയവും വിവാഹവും;മീരയുടെ ജീവിതത്തിലൂടെ

7 months ago 8

Authored by: ഋതു നായർ|Samayam Malayalam30 May 2025, 9:20 am

വിവാദങ്ങളിൽ നായികയാകുമ്പോഴും തൻ്റെ നിലപാട് തുറന്നു പറയാൻ മീര ജാസ്മിൻ എന്നും ധൈര്യം കാണിച്ചിട്ടുണ്. എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ക്വീൻ എലിസബത്തിൽ തുടങ്ങി തമിഴിലും മീര സജീവമാണ്

മീര ജാസ്മിൻമീര ജാസ്മിൻ (ഫോട്ടോസ്- Samayam Malayalam)
സിനിമ കഥപോലെയാണ് മീര ജാസ്മിന്റെ ജീവിതം എന്നുപറയുന്നതിൽ തെറ്റില്ല. സിനിമ ആഗ്രഹിക്കാതെ മോഹിക്കാതെ സിനിമയിലെത്തി വർഷങ്ങൾ സിനിമയിൽ തുടര്ന്ന നായികയാണ് മീര ജാസ്മിൻ. നാഷണൽ അവാർഡുകൾ ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ അവാർഡുകളും വാങ്ങിയ മീര ജാസ്മിൻ കരിയറിൽ നേടിയത് അവാർഡുകളുടെ പെരുമഴക്കാലം തന്നെയാണ്.

ഒരു മലയാള സിനിമ നടി ആദ്യമായി തെന്നിന്ത്യയിലെ പ്രമുഖ നടന്മാർക്കൊപ്പം എല്ലാം തിളങ്ങി അവിടുത്തെ സ്റ്റേറ്റ് അവാർഡും വാങ്ങി അവിടെ ഒന്നാം നിര നായിക ആയി തിളങ്ങിയത് അത് മീരയിലൂടെ ആണ്. മീര അലങ്കരിച്ച പട്ടമാണ് ഇന്ന് കീർത്തിയും നയൻതാരയും ഒക്കെ അന്യഭാഷകളിൽ ഉറപ്പിക്കുന്നതും. അഭിമുഖങ്ങളിൽ എല്ലാം മീരയുടെ സംസാരം വളരെ പക്വത നിറച്ചതായിരുന്നു. കുടുംബത്തിലാണ് ഏറ്റവും ആദ്യം ചാരിറ്റി നല്കേണ്ടതെന്ന് ഒരിക്കൽ മീര മുൻപൊരിക്കൽ പറഞ്ഞത് ഓർത്തെടുക്കുകയാണ് ഇപ്പോൾ ആലപ്പി അഷ്‌റഫ്. പ്രശസ്തിയുടെ പടവുകൾ ഓരോന്നായി കയറുന്ന മീരയെ വിവാദങ്ങളും പിന്തുടർന്നു.

മീര 20- 20 യിൽ അഭിനയിക്കാൻ എത്താഞ്ഞത് ആണ് ആദ്യ വിവാദം ആയി ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കയറി തൊഴുതതും വിവാദമായി. പണവും പ്രശസ്തിയും വന്നു ചേർന്നപ്പോൾ വിവാദങ്ങൾ എല്ലാം മീരയെ വേട്ടയാടി. എല്ലാവരോടും തനിക്ക് സ്നേഹവും താത്‌പര്യവും പ്രകടിപ്പിക്കാൻ ആകില്ലെന്നും മീര പറഞ്ഞിരുന്നു എന്നാൽ പ്രമുഖ സംവിധായകൻ പറഞ്ഞ ആരോപണങ്ങളും മീരക്ക് ഇമേജിൽ വിള്ളൽ ഉണ്ടാക്കി. മീരകാരണം വളരെ ബുദ്ധിമുട്ട് സെറ്റിൽ ഉണ്ടായെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

ഇനിയൊരു സിനിമ നമ്മൾ തമ്മിൽ ഉണ്ടാകില്ലെന്ന് ആ പ്രമുഖ സംവിധായകൻ സിംഗപ്പൂരിൽ വച്ച് ഷൂട്ട് എടുക്കുന്ന സമയത്ത് പറഞ്ഞശേഷം അദ്ദേഹത്തിന് ഒപ്പം മീരക്ക് സിനിമകൾ ഉണ്ടായിട്ടില്ല. മീരയെ സ്നേഹിച്ചവർ തന്നെയാണ് ചതിച്ചത് എന്ന് സിനിമ മേഖലയിൽ ഉള്ളവർ തന്നെ പറയുമ്പോൾ ഈ ആരോപണങ്ങളോട് മീര ഒരിക്കൽ പ്രതികരിച്ചു.

ALSO READ: ഇങ്ങനത്തെ ഒരു മോനെ പ്രസവിച്ചു എന്നുള്ള ടെൻഷനിലാണ് അവന്റെ അമ്മ! ഞാൻ ഭയങ്കര ടെൻഷനിൽ ആയെന്ന് പറഞ്ഞ വിമലക്ക് മറുപടി


തനിക്ക് എതിരെ വരുന്ന ആരോപണങ്ങൾ ഉറപ്പായും ഹിഡൻ അജണ്ടയുടെ പേരിൽ ആണെന്നാണ് മീര പ്രതികരിച്ചത്. അതേസമയം സിനിമയിൽ തിളങ്ങി നിൽക്കുന്നതിന്റെ ഇടയിൽ അംഭവിച്ച പ്രണയവും പ്രണയപരാജയവും വിവാഹവും മീരയെ മറ്റൊരാളാക്കി എന്ന് പറയുന്നതിൽ തെറ്റില്ല.
ALSO READ:എനിക്കും മോൾക്കും നല്ലൊരു ജീവിതമാണ് ഞാൻ ആഗ്രഹിച്ചത്! ദൈവം പക്ഷേ അതിനപ്പുറം നൽകി അനുഗ്രഹിച്ചു; സന്തോഷം പങ്കിട്ട് വിദ്യ 2014 ൽ ദുബായിലുള്ള എഞ്ചിനിയർ അനിൽ ജോൺ ടൈറ്റസിനെയാണ് താരം വിവാഹം ചെയ്തത്. പത്തുവർഷത്തിനു ശേഷം മീര മടങ്ങിവന്നപ്പോൾ ദാമ്പത്യജീവിതത്തിൽ വിള്ളൽ ഉണ്ടായോ എന്നാണ് സദാചാരവാദികളിൽ ചിലർ തേടിയത്. എന്നാൽ എവിടെയും വിവാഹജീവിതത്തെകുറിച്ച് മീര പറഞ്ഞിട്ടില്ല. ദുബായ് ഗോൾഡൻ വിസ വരെ സ്വന്തമാക്കിയ മീര ഇന്ന് ബിസിനസ് തിരക്കുകളിലും യാത്രകളിലും സജീവമാണ്.
Read Entire Article