സ്പൈഡർമാൻ വീണ്ടും; ഇത്തവണ വില്ലന്മാർ പുതിയതായിരിക്കും, ടോം ഹോളണ്ടിനോട് ഏറ്റുമുട്ടാൻ പോകുന്ന എതിരാളി ആര്?

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam19 Jun 2025, 5:29 pm

സ്പൈഡർമാൻ ഫ്രാഞ്ചഴ്സിയിലെ നാലാമത്തെ ചിത്രം MCU പ്രഖ്യാപിച്ചതോടെ തന്നെ ആരാധകർ ആവേശത്തിലാണ്. Spider Man: Brand New Day എന്ന പേരിൽ വരുന്ന പുതിയ പതിപ്പിൽ ആരായിരിക്കും വില്ലൻ എന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ

സ്പൈഡർമാൻസ്പൈഡർമാൻ
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിറ്റി സ്പൈഡർ മാൻ ഫ്രാഞ്ചസിയിലെ നാലാമത്തെ ചിത്രം പ്രഖ്യാപിച്ചതുമുതൽ ആരാധകരും ആവേശത്തിലാണ്. ആവേശം നിറയ്ക്കും അപ്ഡേഷനുകളാണ് സിനിമയെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നതും. ചിത്രത്തിന് സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ (Spider-Man: Brand New Day) എന്ന പേരിട്ടതായി നേരത്തെ സ്ഥിരീകരിച്ചതാണ്. ഇനി സ്പൈഡർമനായി എത്തുന്ന ടോം ഹോളണ്ടിനോട് ഏറ്റുമുട്ടുന്ന വില്ലൻ ആരായിരിക്കും എന്നതാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടോം ഹോളണ്ടിന്റെ സൂപ്പർ ഹീറോ കഥാപാത്രത്തോട് ഏറ്റുമുട്ടുന്നത് പുതിയ വില്ലന്മാരായിരിക്കും, അതിൽ ഷാങ്-ചിയുടെ സിൽവർ സമുറായിയും (Silver Samurai) വൈപ്പറും (Viper) ഉൾപ്പെട്ടേക്കാമെന്നാണ് കേൾക്കുന്നത്. മാർവെൽ കോമിക്സിൽ ഇവരെ കുറിച്ച് പരമാർശിച്ചിട്ടുണ്ട്. അതേ സമയം ഈ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. എം സി യുവിന്റെ തന്നെ ഷാങ് ചി കഥാപാത്രമാണ് സിമു ലിയു

Also Read: യൂറോപ്യൻ ക്ലോസറ്റ് ഇല്ലാത്തത് കൊണ്ടാണ് ആ പെണ്ണ് എന്നെ ഇട്ടിട്ടു പോയത്, വർഷയ്ക്ക് വേണ്ടി എല്ലാം ഒരുക്കി കാർത്തിക് സൂര്യ, അവൾ വരുന്നത് മംഗലത്ത് വീട്ടിലേക്ക്!

2013-ൽ പുറത്തിറങ്ങിയ 'ദി വോൾവറിൻ' (The Wolverine) എന്ന ചിത്രത്തിൽ കണ്ട സിൽവർ സമുറായിയുടെയും (Silver Samurai) വൈപ്പറിന്റെയും (Viper) വകഭേദങ്ങളെ കൂടാതെ, വെനോമും (Venom) നുള്ളും (Knull) ഈ സിനിമയിൽ ഉണ്ടായേക്കാം.

'കോമിക് സർക്കസ്' (Comic Circus) എന്ന മാധ്യമത്തിലെ അലക്സ് പെരസ് (Alex Perez) പറഞ്ഞതനുസരിച്ച്, 'വെനോം: ദി ലാസ്റ്റ് ഡാൻസ്' (Venom: The Last Dance) ഇറങ്ങിയ സമയത്ത്, വെനോം സ്പൈഡിയ്ക്കൊപ്പം വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ, പീറ്റർ പാർക്കറും ബ്രൂസ് ബാനറും (Bruce Banner) ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണാനും ആരാധകർക്ക് പ്രതീക്ഷിക്കാം. സ്പൈഡർമാൻ സിനിമയിൽ ഹൾക്കിന്റെ സാന്നിധ്യത്തെക്കുറിച്ച്, ഇൻസൈഡർ സ്കൂപ്പർ ആയ പെരസ് പങ്കുവെച്ചത് ഇങ്ങനെയാണ്: "ഞാൻ കേട്ടതനുസരിച്ച്, [പീറ്റർ പാർക്കറും ബ്രൂസും തമ്മിലുള്ള] ഒരു ബന്ധം MCU-വിന്റെ ആദ്യകാലം മുതൽ ഉള്ളതാണ്, ഇത് രണ്ട് കഥാപാത്രങ്ങളുടെയും വ്യക്തിപരമായ ചരിത്രത്തിലെ ചില കണ്ടെത്താത്ത മേഖലകൾ കണ്ടെത്താൻ സഹായിക്കും."

സ്പൈഡർമാൻ വീണ്ടും; ഇത്തവണ വില്ലന്മാർ പുതിയതായിരിക്കും, ടോം ഹോളണ്ടിനോട് ഏറ്റുമുട്ടാൻ പോകുന്ന എതിരാളി ആര്?


സ്പൈഡർമാൻ സിനിമയിലെ ഹൾക്കിന്റെ കഥാഗതി ബ്രൂസ് ബാനറിന് 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യിലേക്കുള്ള (Avengers: Doomsday) വഴി തുറന്നേക്കാമെന്നും പറയപ്പെടുന്നു. എന്തൊക്കെയായാലും ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാന്റെ സ്യൂട്ടിൽ എത്തുന്ന ചിത്രം 2026 ജൂലൈ 31 ന് പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകർ
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article