Authored by: അശ്വിനി പി|Samayam Malayalam•22 Sept 2025, 3:29 pm
വളരെ അധികം പ്രതീക്ഷയോടെ ആരാധകർ കാത്തിരിയ്ക്കുന്ന ചിത്രമാണ് സ്പൈഡർമാൻ ബ്രാന്റ് ന്യൂ ഡേ. ചിത്രം 2026 ജൂലൈയിൽ റിലീസ് ചെയ്യും എന്നാണ വിവരം
ടോം ഹോളണ്ട്നിലവിൽ വിശ്രമത്തിലാണ് ടോം ഹോളണ്ട്, ദിവസങ്ങൾക്കകം ഷൂട്ടിന് തിരിച്ചെത്തും എന്നാണ് വിവരം. വളരെ സുരക്ഷയോടെ തന്നെയാണ് ഷൂട്ടിങ് നടത്തിയത് എന്നും, മറ്റാർക്കും തന്നെ യാതൊരു തര അപകടങ്ങളും സംഭവിച്ചിട്ടില്ല എന്നും പ്രൊഡക്ഷൻ ടീം സ്ഥിരീകരിച്ചു. തുടർന്നുള്ള ഷൂട്ടിങ് പ്ലാനുകൾ ചെയ്യുന്നതിനായി പ്രൊഡക്ഷൻ മീറ്റിങ് വിളിച്ചിട്ടുണ്ട്
അതേ സമയം പരിക്ക് വകവയ്ക്കാതെ ടോം ഹോളണ്ട് തൻരെ പ്രതിശ്രുത വധുവും സഹതാരവുമായ സെൻഡായയ്‌ക്കൊപ്പം ഒരു ചാരിറ്റി പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് എന്നും, സുഖം പ്രാപിച്ചു വരുന്നു എന്നുമാണ് വിവരംAlso Read: മോഹൻലാലിന് മുൻപ് ദുൽഖറിന് ദാദാസാഹെബ് ഫൽകെ പുരസ്കാരമോ? ദുൽഖറിന്റെ കൈയ്യിലുള്ള ഈ ഫലകം, ഇതെന്താണ്?
കഴിഞ്ഞ ഒക്ടോബറിലാണ് സോണി, സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. 2026 ജൂലൈ 24 ന് തിയേറ്ററുകളിൽ എത്തുമെന്ന് നിശ്ചയിച്ചിരുന്നു. ഇക്കഴിഞ്ഞ മാർത്തിലാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഷാങ്-ചി, ലെജൻഡ് ഓഫ് ദ ടെൻ റിംഗ്സ് എന്നിവയിലൂടെ പ്രശസ്തനായ ഡെസ്റ്റിൻ ഡാനിയേൽ ക്രെറ്റൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമി പാസ്കൽ, മാർവൽ സ്റ്റുഡിയോസ് മേധാവി കെവിൻ ഫെയ്ജ് എന്നിവർ സ്പൈഡർമാൻ ഫ്രാഞ്ചൈസിയിൽ തിരിച്ചെത്തിയ നിർമ്മാതാക്കളാണ്. സെൻഡായ എംജെ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നു, സാഡി സിങ്ക്, ലിസ കോളോൺ-സയാസും മറ്റ് ചില കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Sanju Samson: പാകിസ്താനെതിരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ടീമിലെ സ്ഥാനം നഷ്ടപ്പെടുമോ?
നിർമ്മാണത്തിന് ഒരു ചെറിയ ഇടവേള നേരിട്ടെങ്കിലും, സോണിയുടെയും മാർവലിന്റെയും വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി സ്പൈഡർമാൻ ബ്രാന്റ് ന്യൂ ഡേ. ഗ്ലാസ്‌ഗോയിൽ ചിത്രീകരണം തുടരുന്നതിനാൽ ഹോളണ്ട് ഉടൻ തന്നെ സെറ്റിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·