Published: September 13, 2026 09:18 PM IST
1 minute Read
ന്യൂയോർക്ക്∙ സ്പോർട്സ് ട്രേഡിങ് ആപ്പായ ‘നോവിഗിന്റെ’ പരസ്യ ചിത്രത്തിൽ അതീവ ഗ്ലാമറസായി അഭിനയിച്ച ഹോളിവുഡ് നടി സിഡ്നി സ്വീനിക്ക് രൂക്ഷവിമർശനം. കഴിഞ്ഞ ദിവസം പുറത്തുവന്ന പരസ്യം വൈറലായതോടെയാണ് നടിക്കെതിരെ പ്രതിഷേധവും ശക്തമായത്. കായിക ഉപകരണങ്ങൾ ഉപയോഗിച്ച് ശരീരം മറച്ച രീതിയിലായിരുന്നു നടി പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ഹോക്കി പാഡുകൾ, ടെന്നിസ് റാക്കറ്റുകൾ എന്നിവ ഉപയോഗിച്ചാണ് പരസ്യത്തിൽ സിഡ്നി സ്വീനി ശരീരം മറച്ചിരിക്കുന്നത്.
What you should work next
കായിക രംഗത്ത് അംഗീകാരത്തിനായി സ്ത്രീകൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുമ്പോഴാണ്, കായിക ഉപകരണങ്ങൾ ഉപയോഗിച്ചു മോശം രീതിയിൽ നടിയെ ചിത്രീകരിച്ചതെന്നാണു വിമർശനം. നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഒരു സ്പോർട്സ് ആപ്പ് പ്രൊമോട്ട് ചെയ്യാൻ എന്തിനാണ് നഗ്നതയും ഗ്ലാമറും ഉപയോഗിക്കുന്നതെന്നും വിമർശനമുയർന്നു. കഴിഞ്ഞ വർഷം ഒരു അമേരിക്കൻ വസ്ത്രസ്ഥാപനത്തിന്റെ പരസ്യത്തിലും സിഡ്നി സ്വീനി സമാനമായ രീതിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി നടി തന്നെ പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയവും മറ്റ് തർക്കങ്ങളും ഒഴിവാക്കി പൂർണ്ണമായും കായികരംഗത്തേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പരസ്യം നൽകുന്ന സന്ദേശമെന്ന് സിഡ്നി വ്യക്തമാക്കി.
English Summary:






English (US) ·