Published: May 03 , 2025 08:09 AM IST
1 minute Read
തിരുവനന്തപുരം ∙ കേരള സ്പോർട്സ് കൗൺസിലിന്റെ മൂന്നാർ ഹൈ ഓൾറ്റിറ്റ്യൂഡ് സെന്ററിന്റെ നവീകരണം ഏറ്റെടുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനിച്ചു. 16 ഏക്കറിൽ ക്രിക്കറ്റ്, ഫുട്ബോൾ സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കും ഹോസ്റ്റൽ സൗകര്യങ്ങളും കെസിഎ ഒരുക്കും. ക്രിക്കറ്റ് സ്റ്റേഡിയം നടത്തിപ്പും കെസിഎയ്ക്കായിരിക്കും.
സ്പോർട്സ് കൗൺസിലുമായും കായിക വകുപ്പുമായും പ്രാഥമിക ചർച്ചകൾ നടന്നു. കൗൺസിലിന്റെ അന്തിമ തീരുമാനം ഉടനുണ്ടാകും. തൊടുപുഴയിൽ ആൺകുട്ടികൾക്കായി റസിഡൻഷ്യൽ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാനും തീരുമാനിച്ചു. സിലക്‌ഷൻ ട്രയൽസ് ഈ മാസം നടക്കും.
കൊല്ലം എഴുകോണിൽ കെസിഎക്കു സ്വന്തമായുള്ള 10 ഏക്കറിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണം ഈ മാസം ആരംഭിക്കും. ഫ്ലഡ്‌ലൈറ്റ് സൗകര്യത്തോടു കൂടിയ തിരുവനന്തപുരം മംഗലപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ട് രണ്ടാം ഘട്ട നിർമാണോദ്ഘാടനവും ജൂലൈയിൽ നടക്കും.
പത്തനംതിട്ട, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റേഡിയം നിർമാണത്തിനു സ്ഥലങ്ങൾ വാങ്ങാനും ജനറൽ ബോഡി യോഗം തീരുമാനിച്ചു.
English Summary:








English (US) ·