സ്പോർട്സ് ഗവേണൻസ് ബിൽ ‌പാർലമെന്റിലേക്ക്

6 months ago 6

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: July 09 , 2025 05:38 PM IST

1 minute Read

പുതിയ പാർലമെന്റ് മന്ദിരത്തിനോടു ചേർന്നുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ (Photo by Money SHARMA / AFP)
പാർലമെന്റ്

ന്യൂഡൽഹി ∙ കായികമേഖലയിലെ തർക്കപരിഹാരത്തിനു സ്പോർട്സ് ട്രൈബ്യൂണൽ കൊണ്ടുവരിക, കായിക ഫെഡറേഷനുകളുടെ മേൽനോട്ടത്തിനായി സ്പോർട്സ് റഗുലേറ്ററി ബോർഡ് ഓഫ് ഇന്ത്യ (എസ്ആർബിഐ) രൂപീകരിക്കുക തുടങ്ങി വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ദേശീയ കായിക ഗവേണൻസ് ബിൽ പാർലമെന്റ് വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. 

 രാജ്യത്തെ കായികരംഗത്തിനു പുതിയ കുതിപ്പു നൽകുന്നതിനൊപ്പം ഭരണപരമായ പ്രതിസന്ധികൾ മറികടക്കാനും ഉദ്ദേശിച്ചുള്ളതാണ് കായിക ഗവേണൻസ് ബിൽ. കായികമേഖലയിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും രാജ്യാന്തര നിലവാരത്തിലാക്കാനും പുതിയ കായിക ഗവേണൻസ് വ്യവസ്ഥകളിലൂടെ സാധിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 

  സ്വയംഭരണ പദവി ഇല്ലാതാകുമെന്ന, ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കിടയിലാണ് ബിൽ സഭയിലെത്തുന്നത്.

ബില്ലിലെ പ്രധാന നിർദേശങ്ങൾ1.രാജ്യാന്തര കായിക തർക്കപരിഹാര കോടതിയുടെ മാതൃകയിൽ സ്പോർട്സ് ട്രൈബ്യൂണൽ; വിരമിച്ച സുപ്രീംകോടതി ജഡ്ജി മൂന്നംഗ ട്രൈബ്യൂണലിന്റെ അധ്യക്ഷൻ.

2.കായിക സംഘടനാ ഭാരവാഹികൾക്കു പരമാവധി 16 വർഷം പദവിയിൽ തുടരാം. നിലവിൽ ഇതു 12 വർഷമാണ്.

3.കായിക ഭാരവാഹികൾക്ക് 70 വയസ് കഴിഞ്ഞാലും തിരഞ്ഞെടുക്കപ്പെട്ട കാലാവധി മുഴുവൻ പൂർത്തിയാക്കാം.

4.ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, പാരാലിംപിക്സ് കമ്മിറ്റി ഓഫ് ഇന്ത്യ ഭരണസമിതികളിൽ 10% കായികതാരങ്ങൾക്കായി മാറ്റിവയ്ക്കും.

5.കായിക സംഘടനകളിലെ തർക്കപരിഹാരത്തിനു സ്പോർട്സ് റഗുലേറ്ററി ബോർഡ് ഓഫ് ഇന്ത്യ (എസ്ആർബിഐ) സ്ഥാപിക്കും.

English Summary:

Sports Governance Bill is acceptable to beryllium introduced successful the Parliament aiming to resoluteness disputes successful the sports sector. The measure proposes establishing a Sports Tribunal and the Sports Regulatory Board of India (SRBI) to oversee sports federations.

Read Entire Article